Latest Videos

സിഎസ്‌കെയെ വലിച്ച് താഴെയിട്ട് ലഖ്‌നൗ ആദ്യ നാലില്‍! ചെന്നൈക്ക് തിരിച്ചടി; പോയിന്റ് പട്ടികയില്‍ മാറ്റം

By Web TeamFirst Published Apr 24, 2024, 8:29 AM IST
Highlights

നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇരുവരും യഥാക്രമം രണ്ട് മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. ചെന്നൈക്ക് എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്റാണുള്ളത്.

ചെന്നൈ: ഐപിഎല്‍ പോയിന്റ് പട്ടികയിലെ ആദ്യ നാലില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പുറത്താക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഇന്നലെ ചെന്നൈക്കെതിരെ ആറ് വിക്കറ്റിന് ജയിച്ചതോടെ ലഖ്‌നൗ നാലാം സ്ഥാനത്തെത്തിയത്. ചെന്നൈ അഞ്ചാം സ്ഥാനത്തേക്ക് വീണു. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലഖ്‌നൗവിന് പത്ത് പോയിന്റാണുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കും 10 പോയിന്റ് വീതമുണ്ട്. 

എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇരുവരും യഥാക്രമം രണ്ട് മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. ചെന്നൈക്ക് എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്റാണുള്ളത്. നാല് വീതം ജയവും തോല്‍വിയും. ആറ് മത്സരങ്ങള്‍ ശേഷിക്കെ പ്ലേ ഓഫിലെത്താമെന്ന പ്രതീക്ഷയിലാണ് ചെന്നൈ. എട്ട് മത്സരങ്ങളില്‍ 14 പോയിന്റുളള രാജസ്ഥാന്‍ റോയല്‍സാണ് ഒന്നാം സ്ഥാനത്ത്. പ്ലേ ഏറെക്കുറെ ഉറപ്പായ ടീമാണ് രാജസ്ഥാന്‍. ഒരു മത്സരം മാത്രമാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. ആറ് മത്സരങ്ങള്‍ ഇനിയും രാജസ്ഥാന് ബാക്കിയുണ്ട്. 

സഞ്ജുവിന് പകരംവെക്കാന്‍ മറ്റൊരാളില്ല! ഇപ്പോഴല്ലെങ്കില്‍ ഇനിയെന്നാണ് ഒരു ലോകകപ്പ് കളിക്കുന്നത്? കണക്കുകളിങ്ങനെ

അതേസമയം, രാജസ്ഥാനോട് തോറ്റ മുംബൈ ഏഴാം സ്ഥാനത്ത് തന്നെയാണ്. എട്ട് മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമാണ് മുംബൈക്ക്. അഞ്ച് തോല്‍വികള്‍ മുംബൈയുടെ അക്കൗണ്ടിലുണ്ട്. മൂന്ന് ജയവും. ആറ് മത്സരങ്ങള്‍ ഇനി കളിക്കാനുള്ള മുംബൈക്ക് പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ പരാജയപ്പെടരുത്. 

ഗുജറാത്ത് ടൈറ്റന്‍സ് ആറാം സ്ഥാനത്തുണ്ട്. എട്ട് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുണ്ട് ഗുജറാത്തിന്. മുംബൈ ഇന്ത്യന്‍സിന് പിന്നില്‍ എട്ടാം സ്ഥാനത്താണ് ഡല്‍ഹി കാപിറ്റല്‍സ്. എട്ട് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള പഞ്ചാബ് നാല് പോയിന്റുമായി ആര്‍സിബിക്ക് മുന്നില്‍ ഒമ്പതാം സ്ഥാനത്ത്. ആര്‍സിബി എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണുള്ളത്.

click me!