ഐപിഎല്‍ ലേലം: കൊല്‍ക്കത്ത നിലനിര്‍ത്തുക 2 താരങ്ങളെ; നിലനിർത്തുന്ന വിദേശതാരം ആരായിരിക്കുമെന്നതില്‍ ആകാംക്ഷ

Published : Sep 26, 2024, 04:05 PM ISTUpdated : Sep 26, 2024, 04:40 PM IST
ഐപിഎല്‍ ലേലം: കൊല്‍ക്കത്ത നിലനിര്‍ത്തുക 2 താരങ്ങളെ; നിലനിർത്തുന്ന വിദേശതാരം ആരായിരിക്കുമെന്നതില്‍ ആകാംക്ഷ

Synopsis

ഒരു വിദേശതാരത്തെ മാത്രമെ നിലനിര്‍ത്താനാവു എങ്കില്‍ സ്റ്റാര്‍ക്കിനെ നിലനിര്‍ത്തിയാല്‍ ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരെ കൈവിടേണ്ടിവരുമെന്നതാണ് കൊല്‍ക്കത്തയുടെ മുന്നിലെ പ്രതിസന്ധി.

കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്താവുന്ന കളിക്കാരുടെ കാര്യത്തില്‍ ബിസിസിഐ തീരുമാനം വരാനിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് താരങ്ങളെ നിലനിര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നായകന്‍ ശ്രേയസ് അയ്യര്‍, ഫിനിഷര്‍ റിങ്കു സിംഗ് എന്നിവരൊയാണ് കൊല്‍ക്കത്ത നിലനിര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കഴിഞ്ഞ താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിച്ച ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇത്രയും വലിയ തുകയ്ക്ക് നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ ടീം ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ഒരു വിദേശതാരത്തെ മാത്രമെ നിലനിര്‍ത്താനാവു എങ്കില്‍ സ്റ്റാര്‍ക്കിനെ നിലനിര്‍ത്തിയാല്‍ ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരെ കൈവിടേണ്ടിവരുമെന്നതാണ് കൊല്‍ക്കത്തയുടെ മുന്നിലെ പ്രതിസന്ധി. വര്‍ഷങ്ങളായി ടീമിനൊപ്പമുള്ള വിശ്വസ്ത താരം സുനില്‍ നരെയ്നെ ടീം കൈവിടാന്‍ തയാറാവില്ലെന്നാണ് കരുതുന്നത്. ഫില്‍ സോള്‍ട്ടാണ് കൊല്‍ക്കത്തക്ക് കൈവിടേണ്ടിവരുന്ന മറ്റൊരു താരം. വര്‍ഷങ്ങളായി ടീമിനൊപ്പമുള്ള ഓള്‍ റൗണ്ടര്‍ വെങ്കടേഷ് അയ്യരെയും കൊല്‍ക്കത്ത ലേലത്തിന് മുമ്പ് കൈവിട്ടേക്കുമെന്നാണ് കരുതുന്നത്.

'അവനൊരു ഓസ്ട്രേലിയക്കാരനായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്', ഇന്ത്യൻ താരത്തെക്കുറിച്ച് ഓസീസ് ക്യാപ്റ്റൻ

നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യവാരമോ ആയിട്ടായിരിക്കും ഐപിഎല്‍ മെഗാ താരലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐപിഎല്ലില്‍ രണ്ട് മെഗാ താരലേലങ്ങളാണ് നടന്നത്. 2014ലും 2018ലുമായിരുന്നു ഇത്. 2021ല്‍ നടക്കേണ്ടിയിരുന്ന മെഗാ താരലേലം കൊവിഡിനെത്തുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു. പിന്നീട് 2022ല്‍ പുതിയ രണ്ട് ടീമുകള്‍ കൂടി ഉള്‍പ്പെട്ട സാഹചര്യത്തിലായിരുന്നു താരലേലം നടന്നത്. ലഖ്നൗവും ഗുജറാത്ത് ടൈറ്റന്‍സുമാണ് പുതുതായി എത്തി ടീമുകള്‍. 2022ലേതുപോലെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന താരലേലമായിരിക്കും ഇത്തവണയും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര