ഇലവനില്‍ 9 ബാറ്റര്‍മാര്‍, എന്നിട്ടും ക്ലച്ച് പിടിക്കാതെ കെകെആര്‍! ആ 23 കോടി പാഴായി?

Published : Apr 22, 2025, 11:50 AM IST
ഇലവനില്‍ 9 ബാറ്റര്‍മാര്‍, എന്നിട്ടും ക്ലച്ച് പിടിക്കാതെ കെകെആര്‍! ആ 23 കോടി പാഴായി?

Synopsis

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലെടുത്ത തീരുമാനങ്ങള്‍ തെറ്റിയതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത തിരിച്ചടിയായത്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മെഗാതാരലേലത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പോയത് മാറ്റിനിര്‍ത്തിയാല്‍ വലിയ മാറ്റങ്ങള്‍ ഇത്തവണയില്ല. എന്നിട്ടും ആ കെകെആര്‍ ഐപിഎല്‍ 2025ല്‍ കിതയ്ക്കുകയാണ്. കളിച്ച എട്ട് മത്സരങ്ങളില്‍ മൂന്ന് ജയം, അഞ്ച് തോല്‍വി. പോയിന്‍റ് പട്ടികയില്‍ കൊല്‍ക്കത്തയുടെ സ്ഥാനം ഏഴ്. കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടും കെകെആറിന് പിഴച്ചു. 9 ബാറ്റര്‍മാര്‍ കളത്തിലിറങ്ങിയിട്ടും ക്ലച്ച് പിടിക്കാത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് മത്സരത്തില്‍ കണ്ടത്. 

199 റണ്‍സാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ജയിക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയിരുന്നത്. പക്ഷേ കൊല്‍ക്കത്ത 20 ഓവറില്‍ എട്ട് വിക്കറ്റിന് 159 റണ്‍സിലൊതുങ്ങി. ഇന്നിംഗ്സിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് ഒരു റണ്ണില്‍ പുറത്തായതില്‍ തുടങ്ങിയ തിരിച്ചടികള്‍. അര്‍ധസെഞ്ചുറി നേടിയ വണ്‍ഡൗണ്‍ ബാറ്ററും ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെയെ മാറ്റിനിര്‍ത്തിയാല്‍ ശോകമൂകമായി മാറി കെകെആറിന്‍റെ ബാറ്റിംഗ് ലൈനപ്പ്. 36 പന്തില്‍ 50 റണ്‍സ് നേടിയ രഹാനെയായിരുന്നു ടോപ്പര്‍. സുനില്‍ നരെയ്‌ന്‍, വെങ്കടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രേ റസല്‍... വമ്പനടികള്‍ക്ക് പേരുകേട്ട ഈ ബാറ്റര്‍മാരിലാരും 30 റണ്‍സ് പോലും തികച്ച് കണ്ടില്ല. 23 കോടിയിലധികം രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ വെങ്കടേഷ് അയ്യരുടെ ഫോം അതിദയനീയം. റസലിനും പഴയ വീര്യമില്ല. വിക്കറ്റ് വലിച്ചെറിയുന്ന വെങ്കടേഷിനും റിങ്കുവിനും റസലിനും എങ്ങനെ കെകെആര്‍ ആരാധകര്‍ മാപ്പ് നല്‍കാനാണ്. രമണ്‍ദീപ് സിംഗ് നിര്‍ഭാഗ്യം കൊണ്ട് മടങ്ങിയെന്ന് പറഞ്ഞ് ഒഴിവാക്കാം. 

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ചില കൈവിട്ട കളികള്‍ നോക്കൂ. പവര്‍പ്ലേയില്‍ ഗുര്‍ബാസിന്‍റെ വിക്കറ്റ് പോയപ്പോഴെ ഇറക്കി പരീക്ഷിക്കാമായിരുന്ന മൊയീന്‍ അലിയെ ബാറ്റിംഗിനിറക്കിയത് എട്ടാമനായി 17-ാം ഓവറിലാണ്. കെകെആര്‍ ടൈറ്റന്‍സിനെതിരെ കാണിച്ച വലിയ മണ്ടത്തരമായിപ്പോയി ഈ തീരുമാനം. സീസണില്‍ ടീമിന്‍റെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ യുവതാരം ആങ്ക്രിഷ് രഘുവന്‍ഷിയെ ഇതിനും ശേഷം ഇംപാക്ട് സബ്ബായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇറക്കിയതിന്‍റെ ഗുട്ടന്‍സും ആര്‍ക്കും പിടികിട്ടിയില്ല. 

പേപ്പറില്‍ കരുത്തരായ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നതില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. എന്നാല്‍ ഒരുകാലത്തെ മാച്ച് വിന്നര്‍മാരായിരുന്ന പല താരങ്ങളും ദയനീയമായാണ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ കളിക്കുന്നത് എന്നതാണ് ടീം നേരിടുന്ന ശരിയായ പ്രശ്നം. സീസണിലെ റണ്‍വേട്ടയില്‍ രഹാനെ മാത്രമാണ് കൊല്‍ക്കത്തയില്‍ നിന്ന് ആദ്യ പത്തിലുള്ളത്. 36-ാം വയസില്‍ എല്ലാ ഭാരവും അജിങ്ക്യ രഹാനെ ഒറ്റയ്ക്ക് ചുമക്കേണ്ടിവരുന്ന സാഹചര്യമാണ് കെകെആര്‍ ക്യാംപിലുള്ളതെന്ന് വ്യക്തം. ബൗളര്‍മാരിലും ആദ്യ പത്തില്‍ ഒരൊറ്റ കെകെആര്‍ താരം മാത്രം, ഹര്‍ഷിത് റാണ. കൊല്‍ക്കത്ത താരങ്ങളില്‍ ആന്ദ്രേ റസല്‍ വിമര്‍ശനങ്ങള്‍ അധികമേല്‍ക്കാതെ രക്ഷപ്പെടുന്നത് തന്നെ ലോകാത്ഭുതം. റിങ്കു സിംഗും വെങ്കടേഷ് അയ്യരുമൊക്കെ ഇനിയും ഏറെ തെളിയിക്കാനിരിക്കുന്നു. 

Read more: ടേബിള്‍ ടോപ്പര്‍മാര്‍, ഓറഞ്ച് ക്യാപ്, പര്‍പ്പിള്‍ ക്യാപ്; ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് തരംഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്