ഐപിഎല്‍ താരലേലം നാളെ ചെന്നൈയില്‍; പ്രതീക്ഷയോടെ ഫ്രാഞ്ചൈസികള്‍

By Web TeamFirst Published Feb 17, 2021, 9:17 AM IST
Highlights

ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുള്ള 12 താരങ്ങളില്‍ ഇന്ത്യക്കാര്‍ ആരുമില്ല. ഒരു കോടിരൂപ അടിസ്ഥാന വിലയുള്ള പട്ടികയില്‍ ഉമേഷ് യാദവും ഹനുമ വിഹാരിയും ഉള്‍പ്പടെ അഞ്ച് താരങ്ങള്‍.

ചെന്നൈ: ഈ വര്‍ഷത്തെ ഐപിഎല്‍ താരലേലം നാളെ നടക്കും. ചെന്നൈയില്‍ വൈകിട്ട് മൂന്നിനാണ് താരലേലം തുടങ്ങുക. ഐപിഎല്‍ പതിനാലാം സീസണിലെ താരലേലത്തില്‍ ഭാഗ്യം പരീക്ഷിക്കുന്നത് 164 ഇന്ത്യക്കാരുള്‍പ്പടെ 292 താരങ്ങള്‍. എട്ട് ടീമുകള്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാനാവുക 61 താരങ്ങളെ. ഹര്‍ഭജന്‍ സിംഗ്, കേദാര്‍ ജാദവ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, ഷാകിബ് അല്‍ ഹസ്സന്‍, മോയീന്‍ അലി, സാം ബില്ലിംഗ്‌സ്, ലയം പ്ലങ്കറ്റ്, ജേസണ്‍ റോയ്, മാര്‍ക് വുഡ് എന്നിവരാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലുള്ളത്. 

ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുള്ള 12 താരങ്ങളില്‍ ഇന്ത്യക്കാര്‍ ആരുമില്ല. ഒരു കോടിരൂപ അടിസ്ഥാന വിലയുള്ള പട്ടികയില്‍ ഉമേഷ് യാദവും ഹനുമ വിഹാരിയും ഉള്‍പ്പടെ അഞ്ച് താരങ്ങള്‍. ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, എം ഡി നിധീഷ്, സച്ചിന്‍ ബേബി എന്നീ കേരള താരങ്ങളും ലേലപട്ടികയിലുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന് 20 ലക്ഷം രൂപയാണ് അടിസ്ഥാന വില. 16 വയസുകാരന്‍ അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് ഏറ്റവും പ്രായം കുറഞ്ഞതാരം. 42കാരന്‍ നയന്‍ ദോഷി ഏറ്റവും പ്രായമേറിയ താരം.

ലേലത്തില്‍ പഞ്ചാബ് കിംഗ്‌സിനാണ് ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ളത്, 53.2 കോടിരൂപ. 10.75 കോടിരൂപ വീതം ബാക്കിയുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുമാണ് ഏറ്റവും കുറച്ച് തുക ബാക്കിയുള്ളത്. അഫ്ഗാനിസ്ഥാന്റെ പതിനാറുകാരന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദാണ് താരലേല പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞതാരം. 42കാരന്‍ സ്പിന്നര്‍ നയന്‍ ദോഷി ഏറ്റവും പ്രായമേറിയ താരവും.

click me!