Latest Videos

മുംബൈ ഇന്ത്യന്‍സിന്റെ നില അതീവ ഗുരുതരം! അവസാന സ്ഥാനത്ത് ഒറ്റയ്ക്കാക്കി ആര്‍സിബി പോയി, ഗുജറാത്തിനും നഷ്ടം

By Web TeamFirst Published May 5, 2024, 9:09 AM IST
Highlights

10 മത്സരങ്ങളില്‍ 12 പോയിന്റുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്നാമത്. സണ്‍റൈസേഴസ് ഹൈദരാബാദ് പിന്നിലായത് നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ മാത്രം. 12 പോയിന്റ് ഹൈദരാബാദിനുമുണ്ട്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നില അതീവ ഗുരുതരം. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ജയിച്ചതോടെ മുംബൈ പത്താം സ്ഥാനത്തേക്ക് വീണു. മത്സരത്തിന് മുമ്പ് 10 കളികളില്‍ ആറ് പോയിന്റുമായി അവസാന സ്ഥാനത്തായിരുന്നു ആര്‍സിബി. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം വിജയം കണ്ടതോടെ ആര്‍സിബി ഏഴാം സ്ഥാനത്തേക്ക് കയറി. മുംബൈ 11 മത്സരങ്ങളില്‍ ആറ് പോയിന്റുമായി അവസാന സ്ഥാനത്തും. 

ഇത്രയും മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് ഒമ്പതാം സ്ഥാനത്ത്. എട്ടാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്‌സിനും എട്ട് പോയിന്റാണുള്ളത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് അടുത്ത മത്സരം ജയിച്ചാല്‍ ആര്‍സിബിയെ പിന്തള്ളാം. അതേസമയം, രാജസ്ഥാന്‍ റോയല്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സഞ്ജു സംസാണും സംഘവും 16 പോയിന്റുമായാണ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. എട്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ തോറ്റു. ഇത്രയും തന്നെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 14 പോയിന്റോടെ രണ്ടാമത്. 10 മത്സരങ്ങളില്‍ 14 പോയിന്റാണ് കൊല്‍ക്കത്തയ്ക്ക്. 

10 മത്സരങ്ങളില്‍ 12 പോയിന്റുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്നാമത്. സണ്‍റൈസേഴസ് ഹൈദരാബാദ് പിന്നിലായത് നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ മാത്രം. 12 പോയിന്റ് ഹൈദരാബാദിനുമുണ്ട്. 10 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ചാം സ്ഥാനത്താണ്. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹി കാപിറ്റല്‍സ് 10 പോയിന്റൊടെ ആറാമതും. 

ഇതുകൊണ്ടൊക്കെയാണ് കോലി കിംഗ് ആവുന്നത്! രോഹിത്തും സഞ്ജുവും ഹാര്‍ദിക്കും നിരാശപ്പെടുത്തിയിടത്ത് കോലിയുടെ ഷോ

അതേസമയം, റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഓപ്പണര്‍ വിരാട് കോലി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ റുതുരാജ് ?ഗെയ്ക്‌വാദിനെയാണ് കിംഗ് കോലി പിന്നിലാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ആരംഭിക്കുമ്പോള്‍ റുതുവിനേക്കാള്‍ 9 റണ്‍സ് പിന്നിലായിരുന്നു കോലിയുണ്ടായിരുന്നത്. റണ്‍വേട്ടയില്‍ തലപ്പത്തുള്ള കോലിക്ക് 11 കളികളില്‍ ആകെ 542 റണ്‍സായി. രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട റുതുരാജിന് 10 മത്സരങ്ങളില്‍ 509 ഉം, മൂന്നാമന്‍ സായ് സുദര്‍ശന് 11 കളികളില്‍ 424 റണ്‍സുമാണ് കീശയിലുള്ളത്. റിയാന്‍ പരാഗ് (10 കളിയില്‍ 409 റണ്‍സ്), കെ എല്‍ രാഹുല്‍ (10 കളിയില്‍ 406 റണ്‍സ്) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍.

click me!