തകര്‍ത്തടിച്ച് ജയ്സ്വാൾ മടങ്ങി; ചെന്നൈയ്ക്ക് എതിരെ രാജസ്ഥാന് മികച്ച തുടക്കം

Published : May 20, 2025, 10:08 PM ISTUpdated : May 20, 2025, 10:12 PM IST
തകര്‍ത്തടിച്ച് ജയ്സ്വാൾ മടങ്ങി; ചെന്നൈയ്ക്ക് എതിരെ രാജസ്ഥാന് മികച്ച തുടക്കം

Synopsis

19 പന്തിൽ 36 റൺസ് നേടിയ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. 

ദില്ലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എന്ന നിലയിലാണ് രാജസ്ഥാൻ. 36 റൺസ് നേടിയ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. വൈഭവ് സൂര്യവൻഷിയും (11) നായകൻ സഞ്ജു സാംസണുമാണ്(9) ക്രീസിൽ. 

ഖലീൽ അഹമ്മദാണ് ചെന്നൈയുടെ ബൗളിംഗ് ആക്രമണത്തിന് തുടക്കമിട്ടത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ജയ്സ്വാൾ വരവറിയിച്ചു. രണ്ടാമത്തെ ഓവറിൽ അൻഷുൽ കാംബോജിനെ അതിര്‍ത്തി കടത്തി ജയ്സ്വാൾ സ്കോര്‍ ഉയര്‍ത്തി. മൂന്നാം ഓവറിൽ ഖലീലിനെ ജയ്സ്വാൾ കടന്നാക്രമിച്ചു. മൂന്ന് ബൗണ്ടറികളും ഒരു സിക്സറും സഹിതം 19 റൺസാണ് ജയ്സ്വാൾ ഖലീലിനെതിരെ അടിച്ചുകൂട്ടിയത്. നാലാം ഓവറിൽ കാംബോജിനെ ബൗണ്ടറി കടത്തിയ ജയ്സ്വാൾ തൊട്ടടുത്ത പന്തിൽ പുറത്തായി. അഞ്ചാം ഓവറിൽ ഖലീൽ 11 റൺസ് കൂടി വഴങ്ങിയതോടെ ടീം സ്കോര്‍ 50ന് അടുത്തെത്തി. അവസാന ഓവറിൽ 7 റൺസ് കൂടി നേടിയതോടെ ടീം സ്കോര്‍ 1ന് 56.

നേരത്തെ, ഓപ്പണര്‍ ആയുഷ് മാഹ്ത്രെയുടെയും (43) ഡെവാൾഡ് ബ്രെവിസിന്റെയും (42) തകര്‍പ്പൻ പ്രകടനമാണ് ചെന്നൈയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. തുടക്കത്തിലേറ്റ തകര്‍ച്ചയിൽ നിന്ന് ചെന്നൈ മികച്ച രീതിയിൽ കരകയറുകയായിരുന്നു. അവസാന ഓവറുകളിൽ ശിവം ദുബെയ്ക്കും (39) മഹേന്ദ്ര സിംഗ് ധോണിയ്ക്കും (16) ബൗണ്ടറികൾ കണ്ടെത്താൻ കഴിയാതെ പോയതാണ് ചെന്നൈയുടെ സ്കോര്‍ 200 കടക്കാതെ നിന്നത്. 

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര