Latest Videos

സഞ്ജുവും ഇഷാനുമില്ല, ജിതേഷ് ടീമില്‍! ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍

By Web TeamFirst Published Apr 3, 2024, 8:49 AM IST
Highlights

രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് എന്നിവരാണ് ഇര്‍ഫാന്‍ പഠാന്റെ ടീമില്‍ ഇടംപിടിച്ച ബാറ്റര്‍മാര്‍.

മുംബൈ: ഈ വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍. മലയാളിതാരം സഞ്ജു സാംസണ് ഇര്‍ഫാന്‍ പഠാന്റെ പതിനഞ്ചംഗ ടീമില്‍ ഇടംപിടിക്കാനായില്ല. ഐപിഎല്‍ പതിനേഴാം സീസണിന് തുടക്കമായതിന് തൊട്ടുപിന്നാലെയാണ് ഇര്‍ഫാന്‍ പഠാന്‍ ഈവര്‍ഷത്തെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തത്. 

രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് എന്നിവരാണ് ഇര്‍ഫാന്‍ പഠാന്റെ ടീമില്‍ ഇടംപിടിച്ച ബാറ്റര്‍മാര്‍. വിരാട് കോലിയെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന അഭ്യൂങ്ങള്‍ക്കിടെയാണ് താരത്തേയും ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാര്‍ദിക് പണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ഓള്‍റൌണ്ടര്‍മാര്‍. റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ജിതേഷ് ശര്‍മ എന്നിവരില്‍ രണ്ടുപേര്‍ ഐപിഎല്ലിലെ മികവിന്റെ അടിസ്ഥാനത്തില്‍ വിക്കറ്റ് കീപ്പര്‍മാരായി ടീമിലെത്തും.

സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും രവി ബിഷ്‌ണോയിയും. പേസ് നിരയിലുള്ളത് ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹ്‌സിന്‍ ഖാന്‍ അല്ലെങ്കില്‍ അര്‍ഷ്ദീപ് സിംഗ്. ജൂണ്‍ ഒന്നുമുതല്‍ 29 വരെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് നടക്കുക. ഇര്‍ഫാന്‍ ഉള്‍പ്പെടുത്തിയ വിക്കറ്റ് കീപ്പര്‍മാരില്‍ പന്ത് അടുത്തിടെയാണ് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. കാറപകടത്തെ പരിക്കേറ്റ് പന്ത് ഒന്നര വര്‍ഷത്തോളം ടീമിന് പുറത്തായിരുന്നു. 

എന്താ ഉന്നം, ഡു പ്ലെസിസ് ചിത്രത്തിലില്ല! മലയാളി താരത്തിന്റെ ഏറില്‍ ആര്‍സിബിക്ക് നഷ്ടമായത് നിര്‍ണായക വിക്കറ്റ്

ജിതേഷിനാവട്ടെ ഐപിഎല്ലില്‍ ഇതുവരെ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഐപിഎല്ലിലെ കണ്ടുപിടുത്തമായ പേസര്‍ മായങ്ക് യാദവിനും ടീമിലിടം ലഭിച്ചിട്ടില്ല. ഐപിഎല്ലിന് മുമ്പുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവാം ഇര്‍ഫാന്‍ ടീം തിരഞ്ഞെടുത്തത്.

click me!