സ്ക്രീനില്‍ പുതിയ ഇന്നിംഗ്സ് തുടങ്ങാന്‍ ഇര്‍ഫാന്‍ പത്താന്‍; തമിഴില്‍ വിക്രത്തിനൊപ്പം

Published : Oct 14, 2019, 10:05 PM ISTUpdated : Oct 14, 2019, 10:07 PM IST
സ്ക്രീനില്‍ പുതിയ ഇന്നിംഗ്സ് തുടങ്ങാന്‍ ഇര്‍ഫാന്‍ പത്താന്‍; തമിഴില്‍ വിക്രത്തിനൊപ്പം

Synopsis

ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ സുപ്രധാന വേഷത്തിലാണ് പത്താന്‍ അഭിനയിക്കുന്നത്. പുതിയ ദൗത്യം, പുതിയ വെല്ലുവിളി പ്രതീക്ഷയോടെ മുന്നോട്ടെന്ന അടിക്കുറിപ്പോടെയാണ് പത്താന്‍ പുതിയ സംരംഭത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ കോളിവുഡിന്റെ വെള്ളിത്തിരയിലേക്ക്. ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രത്തിലാണ് പത്താന്‍ അഭിനയിക്കുന്നത്. ട്വിറ്ററിലൂടെ പത്താന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇമൈക്ക നൊടികള്‍, ഡിമോണ്ടി കോളനി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം അജയ് ഗണമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിക്രം 68 എന്നാണ് തല്‍ക്കാലം പേരിട്ടിരിക്കുന്നത്.  ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ സുപ്രധാന വേഷത്തിലാണ് പത്താന്‍ അഭിനയിക്കുന്നത്. പുതിയ ദൗത്യം, പുതിയ വെല്ലുവിളി പ്രതീക്ഷയോടെ മുന്നോട്ടെന്ന അടിക്കുറിപ്പോടെയാണ് പത്താന്‍ പുതിയ സംരംഭത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം അംഗമായിരുന്നതിനാല്‍ തനിക്ക് കുറച്ചൊക്കെ തമിഴ് പറയാന്‍ അറിയാമെന്നും ഭാഷ ഒരു പ്രശ്നമാക്കില്ലെന്നാണ് കരുതുന്നതെന്നും പത്താന്‍ സ്പോര്‍ട്സ് സ്റ്റാറിനോട് പറഞ്ഞു. വിക്രമിന്റെ കടുത്ത ആരാധകനാണ് താനെന്നും എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എന്നതും തന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ച ഘടകമാണെന്നും വ്യക്തമാക്കി.

2012 ഒക്ടോബര്‍ രണ്ടിന് ശ്രീലങ്കക്കെതിരായ ടി20യിലാണ് പത്താന്‍ അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. നിലവില്‍ ജമ്മു കശ്മീര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും പരിശീലകനുമാണ് പത്താന്‍. ഹര്‍ഭജന്‍ സിംഗിനുശേഷം ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാണ് പത്താന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശുഭ്മാന്‍ ഗില്ലും ജിതേഷ് ശര്‍മയും പുറത്ത്, സഞ്ജു ഓപ്പണർ
ആഷസ്, അഡ്‌ലെയ്ഡിലും ഇംഗ്ലണ്ട് തോല്‍വിയിലേക്ക്, രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച