
ക്രൈസ്റ്റ്ചര്‍ച്ച്: വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിനിടയേറ്റ പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പുറത്ത്. ഒന്നാം ടി20 മത്സരത്തിനിടയില്‍ താരത്തിന് വലതു തുടയില്‍ ചെറിയ പരിക്കേറ്റതായി ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നില്‍ നില്‍ക്കെ, താരത്തിന്റെ പരിക്കിന്റെ പുരോഗതി ബിസിസിഐ മെഡിക്കല്‍ സംഘം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
ക്രിസ്റ്റ്ചര്‍ച്ചില്‍ നടന്ന ആവേശകരമായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ റെക്കോര്‍ഡ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷ ടി20 ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയലക്ഷ്യമാണ് ടീം അന്ന് വിജയകരമായി മറികടന്നത്. 226 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്.
ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍ (67), അഭിഷേക് ശര്‍മ്മ (29) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയപ്പോള്‍, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (42), നമന്‍ ധിര്‍ (42*), അക്‌സര്‍ പട്ടേല്‍ (42) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ക്രിസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ നടക്കും. ആദ്യ മത്സരത്തിലെ തോല്‍വിക്ക് മറുപടി നല്‍കി പരമ്പരയില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് കിവീസ് സംഘം.
ഇന്ത്യയുടെ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, പ്രിന്‍സ് യാദവ്, മയങ്ക് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!