
മുംബൈ: മോശം ഫോമിനെത്തുടര്‍ന്ന് ടെസ്റ്റ് ടീമിലെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായ കെ എല്‍ രാഹുലിന് ഐപിഎല്ലിന് മുമ്പ് ശക്തമായ മുന്നറിയിപ്പുമാി ലഖ്നൗ സൂപ്പര്‍ജയന്‍റ്സ് മെന്‍ററും മുന്‍ ഇന്ത്യന്‍ താരവുമായ ഗൗതം ഗംഭീര്‍. രാഹുല്‍ ഇപ്പോള്‍ മോശം ഫോമിലാണെങ്കില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരാന്‍ അവസരമുണ്ടന്ന് ഗംഭീര്‍ സ്പോര്‍ട്സ് ടോക്കിനോട് പറഞ്ഞു.
ഫോം വീണ്ടെടുക്കാനും ബാറ്റിഗ് സമീപനം മാറ്റാനുമുള്ള അവസരമായി രാഹുല്‍ ഐപിഎല്ലിനെ കാണണം. കരിയറില്‍ ഇത്തരം അവസ്ഥകള്‍ എല്ലാ കളിക്കാര്‍ക്കും ഉണ്ടാകും. അരങ്ങേറിയതു മുതല്‍ വിരമിക്കുന്നതുവരെ ഒരേ ഫോമില്‍ കളിച്ച ഒറ്റ കളിക്കാരനുമില്ല. പലപ്പോഴും ഇത്തരം മോശം അവസ്ഥയിലൂടെ കടന്നു പോകുന്നത് നല്ലതാണ്. പലരും കുത്തിവേദനിപ്പിക്കുമെങ്കിലും അതില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊള്ളാന്‍ കഴിയണം.
ടെസ്റ്റിലായാലും ടി20യിലായാലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരിക്കുകയും നിങ്ങള്‍ മറ്റ് കളിക്കാര്‍ക്ക് വെള്ളക്കുപ്പി കൊണ്ടുപോകേണ്ടി വരികയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസി ക്യാപ്റ്റനാണെന്നോ ഐപിഎല്ലില്‍ നാലോ ആഞ്ചോ സെഞ്ചുറികള്‍ അടിച്ചിട്ടുണ്ടോ എന്നൊന്നും ചിന്തിച്ചിട്ട് കാര്യമില്ല.
അഹമ്മദാബാദ് ടെസ്റ്റില്‍ വിക്കറ്റ് കീപ്പറാകുക കെ എസ് ഭരതോ, ഇഷാന്‍ കിഷനോ; മറുപടി നല്‍കി ദ്രാവിഡ്
ഒന്നുകില്‍ ഐപിഎല്ലിനെ ഒരു അവസരമായി എടുത്ത് ബാറ്റിംഗ് ഫോം വീണ്ടെടുക്കുകയും ടീം ആഗ്രഹിക്കുന്ന തരത്തില്‍ ബാറ്റിംഗ് സമീപനം തന്നെ മാറ്റുകയും ചെയ്യുക. അല്ലാതെ ഐപിഎല്ലില്‍ 600 റണ്‍സടിച്ചിട്ട് കാര്യമില്ല. 400-500 റണ്‍സെ അടിക്കുന്നുള്ളൂവെങ്കിലും അത് ടീമിനെ ജയിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രധാനം-ഗംഭീര്‍ പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും നിറം മങ്ങിയതിനെത്തുടര്‍ന്ന് രാഹുലിന് ഇന്‍ഡോര്‍ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലില്‍ ലഖ്നൗ ടീമിന്‍റെ നായകന്‍ കൂടിയാണ് രാഹുല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!