
ദില്ലി: ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും തുടര്‍ച്ചയായ രണ്ട് ടി20 സെഞ്ചുറികള്‍ നേടിയ മലയാളി താരം സഞ്ജു സാംസൺ പുറത്തെടുത്ത മികവിന്‍റെ ക്രെഡിറ്റ് തനിക്കല്ലെന്ന് കോച്ച് ഗൗതം ഗംഭീര്‍. ഇന്ത്യൻ ടീമിന്‍റെ ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഗംഭീര്‍ സഞ്ജുവിന്‍റെ കാര്യത്തില്‍ താന്‍ പ്രത്യേകമായി ഒന്നും ചെയ്തില്ലെന്ന് തുറന്നു പറഞ്ഞത്.
സഞ്ജുവിന്‍റെ സമീപകാല പ്രകടനങ്ങളുടെ കാരണക്കാരന്‍ താങ്കളാണോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനായിരുന്നു ഗംഭീറിന്‍റെ മറുപടി. ഒരിക്കലുമല്ല, അക്കാര്യത്തില്‍ എനിക്ക് ഒന്നും ചെയ്യാനില്ല. അത് അവന്‍റെ കഴിവാണ്. ഞാനാകെ ചെയ്തത് അവന് ശരിയായ ബാറ്റിംഗ് പൊസിഷന്‍ കൊടുക്കുക എന്നതും ആ സ്ഥാനത്ത് അവനെ പിന്തുണക്കുകയുമാണ്. ആത്യന്തികമായി ഇത് അവന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണ്. അവന്‍ ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളു, ഇതൊന്നിന്‍റെയും അവസാനമല്ല, ഇതേ രീതിയില്‍ അവന്‍ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എല്ലാവരുടെയും ഫേവറൈറ്റ്; സഞ്ജുവിന്‍റെ പിറന്നാൾ ആഘോഷമാക്കി ടീം ഇന്ത്യ
തന്നെ സംബന്ധിച്ചിടത്തോളം യുവതാരങ്ങള്‍ മികവ് കാട്ടുന്നത് ഇന്ത്യൻ ക്രിക്കറ്റിന്‍റെ ആരോഗ്യകരമായ ലക്ഷണമാണെന്നും ഗംഭീര്‍ വ്യക്തമാക്കി. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായിട്ടും സഞ്ജുവിന് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് അവസരം നല്‍കിയിരുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ വലിയ സ്കോര്‍ നേടാനായല്ലെങ്കിലും ഹൈദരാബാദില്‍ നടന്ന മൂന്നാം മത്സരത്തില്‍ സെഞ്ചുറിയുമായി സഞ്ജു ടീം മാനേജ്മെന്‍റ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു. പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഞ്ജു ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ കളിയിലും സെഞ്ചുറി നേടി റെക്കോര്‍ഡിട്ടിരുന്നു.
ചാമ്പ്യൻസ് ട്രോഫി: കടുത്ത തീരുമാനവുമായി പാകിസ്ഥാന്‍; ടൂര്‍ണമെന്‍റ് തന്നെ ബഹിഷ്കരിക്കാന്‍ നീക്കം
47 പന്തില്‍ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വനേട്ടമാണ് സ്വന്തമാക്കിയത്.രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരം കൂടിയാണ് സഞ്ജു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!