കാലിസ് പറയുന്നു, ഈ താരമില്ലാതെ ഇന്ത്യയുടെ ലോകകപ്പ് ടീം പൂര്‍ണമാവില്ല

Published : Apr 11, 2019, 09:20 PM IST
കാലിസ് പറയുന്നു, ഈ താരമില്ലാതെ ഇന്ത്യയുടെ ലോകകപ്പ് ടീം പൂര്‍ണമാവില്ല

Synopsis

ഇന്ത്യയുടെ ലോകകപ്പ് ടീമിലക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികിന്റെ പേര് നിര്‍ദേശിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കോച്ച് ജാക്വസ് കാലിസ്. ഇന്ത്യ അവസാനം കളിച്ച ഏകദിന പരമ്പരയില്‍ കാര്‍ത്തികിന് പകരം ഋഷഭ് പന്താണ് കളിച്ചിരുന്നത്.

കൊല്‍ക്കത്ത: ഇന്ത്യയുടെ ലോകകപ്പ് ടീമിലക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികിന്റെ പേര് നിര്‍ദേശിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കോച്ച് ജാക്വസ് കാലിസ്. ഇന്ത്യ അവസാനം കളിച്ച ഏകദിന പരമ്പരയില്‍ കാര്‍ത്തികിന് പകരം ഋഷഭ് പന്താണ് കളിച്ചിരുന്നത്. എന്നാല്‍ പന്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. അതുക്കൊണ്ടുതന്നെ കാര്‍ത്തികിന്റെ പേര് മറക്കാനായിട്ടില്ല. 

കാലിസ് തുര്‍ന്നു.... കാര്‍ത്തികിനെ ടീമിലെടുക്കാതെ  പോകുന്നത് ശരിയായ തീരുമാനമായിരിക്കുമെന്ന് തോന്നുന്നില്ല. ഒരുപാട് മത്സരപരിചയമുള്ള താരമാണ് കാര്‍ത്തിക്. ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ക്ക് കരുത്ത് പകരാന്‍ കാര്‍ത്തികിന് സാധിക്കും. നാലാം നമ്പറിലേക്ക് യോജിച്ച താരമാണ് കാര്‍ത്തിക്. ഇന്ത്യ ടൂര്‍ണമെന്റിലെ ഫേവറൈറ്റ്‌സാണെന്നും കാലിസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ 33കാരനായ കാര്‍ത്തികിന് ഈ ഐപിഎല്ലില്‍ അധികമൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതുവരെ നടന്ന ആറ് മത്സരങ്ങളില്‍ താരത്തിന് ഇതുവരെ 91 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 

PREV
click me!

Recommended Stories

'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിന നാളെ, തോറ്റാല്‍ പരമ്പര നഷ്ടം. ഗൗതം ഗംഭീറിന് നിര്‍ണായാകം