
മുംബൈ: ന്യുസീലന്ഡിനെതിരായ ട്വന്റി 20 പരമ്പരയില് ജസ്പ്രീത് ബുംറ കളിച്ചേക്കില്ല. ടെസ്റ്റ് പരമ്പരയില് ബുംറയുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് സെലക്ടര്മാരുടെ ലക്ഷ്യം. സ്റ്റാര് ബൗളര് ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്കിയാണ് ടീം ഇന്ത്യ വെസ്റ്റ് ഇന്ഡീസിനെതിരെ സ്വന്തം നാട്ടില് കളിച്ചുകൊണ്ടിരിക്കുന്നത്. പരിക്കില്നിന്ന് മുക്തനായെങ്കിലും ബുംറയെ ന്യൂസിലന്ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും കളിപ്പിക്കേണ്ടെന്നാണ് സെലക്ടര്മാര് കരുതുന്നത്. ടെസ്റ്റ് പരമ്പരയില് പൂര്ണ ആരോഗ്യത്തോടെ ബുംറയെ പന്തെറിയിക്കുകയാണ് ലക്ഷ്യം.
അടുത്തമാസം നാലിനാണ് ഏകദിന പരമ്പര തുടങ്ങുക. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യ എയുടെ സന്നാഹമത്സരത്തില് കളിച്ചായിരിക്കും ബുംറ ടീമിനൊപ്പം ചേരുക. ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക നവംബര് 19ന്, അഹമ്മദാബാദില് പരിശീലനം നടത്തുന്ന ബുംറ ഈമാസം അവസാനം ബെംഗളൂരുവിലെ ബിസിസിഐ സെന്റര് ഓഫ് എക്സലന്സിലെത്തും. ഇവിടെ പരിശീലനം നടത്തിയാവും ബുംറ ന്യൂസിലന്ഡിലേക്ക് പുറപ്പെടുക. ന്യുസീലന്ഡ് പര്യടനത്തില് ബുംറയുടെ ശാരീരികക്ഷമതയും ബൗളിംഗ് ജോലിഭാരവും കൃത്യമായി കണക്കാക്കിയാവും ഏതൊക്കെ മത്സരങ്ങളില് കളിക്കണമെന്ന് തീരുമാനിക്കുക.
കിവീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ അടുത്ത വര്ഷം ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയും സെലക്ടര്മാരുടെ പരിഗണനയിലുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പില് ഫൈനല് പ്രതീക്ഷ നിലനിര്ത്താനും ബുംറയുടെ സേവനം ഇന്ത്യക്ക് നിര്ണായകം. 32കാരനായ ബുംറ 52 ടെസ്റ്റില് 234 വിക്കറ്റും 91 ഏകദിനത്തില് 151 വിക്കറ്റും 100 ട്വന്റി 20യില് 126 വിക്കറ്റും നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!