കേരളത്തെ വീഴ്ത്തി ജാര്‍ഖണ്ഡ്! ലീഡ് നേടിയിട്ടും തോല്‍വി; കൂച്ച് ബെഹാര്‍ ട്രോഫിയില്‍ പോയന്റ് നഷ്ടം

Published : Dec 09, 2024, 07:18 PM IST
കേരളത്തെ വീഴ്ത്തി ജാര്‍ഖണ്ഡ്! ലീഡ് നേടിയിട്ടും തോല്‍വി; കൂച്ച് ബെഹാര്‍ ട്രോഫിയില്‍ പോയന്റ് നഷ്ടം

Synopsis

ആറ് വിക്കറ്റിന് 328 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ ഝാര്‍ഖണ്ഡിന്റെ ഇന്നിങ്‌സ് അധികം നീണ്ടില്ല.

മംഗലപുരം: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിന് ജാര്‍ഖണ്ഡിനോട് തോല്‍വി. 105 റണ്‍സിനാണ് ഝാര്‍ഖണ്ഡ് കേരളത്തെ തോല്‍പ്പിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 153 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് കേരളം മത്സരം ഝാര്‍ഖണ്ഡിന് മുന്നില്‍ അടിയറവ് വച്ചത്. 226 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 120 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റിന് 328 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ ഝാര്‍ഖണ്ഡിന്റെ ഇന്നിങ്‌സ് അധികം നീണ്ടില്ല. 50 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. 

നാല് വിക്കറ്റ് വീഴ്ത്തിയ തോമസ് മാത്യുവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഹ്മദ് ഇമ്രാനുമായിരുന്നു കേരള ബൗളിംഗ് നിരയില്‍ തിളങ്ങിയത്. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റേത് അവിശ്വസനീയമായ തകര്‍ച്ചയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാന്‍ ഓം, നാല് വിക്കറ്റ് വീഴ്ത്തിയ തനീഷ് എന്നിവരുടെ പ്രകടനമാണ് കേരള ബാറ്റിങ് നിരയെ തകര്‍ത്തത്. കേരള ബാറ്റര്‍മാരില്‍ ഒരാള്‍ക്ക് പോലും പിടിച്ചു നില്ക്കാനായില്ല. 24 റണ്‍സെടുത്ത ഓപ്പണര്‍ രോഹിതാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

സിറാജിന് കുറച്ച് കടുത്ത ശിക്ഷ, ഹെഡിന്റെ ചെവിക്ക് പിടിച്ചു! ഇരുവരും കുറ്റക്കാരെന്ന് ഐസിസി

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അഹ്മദ് ഇമ്രാന്‍ 23 റണ്‍സ് നേടി. 120 റണ്‍സിന് കേരള ഇന്നിങ്‌സിന് അവസാനമായി. ആദ്യ ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് ഝാര്‍ഖണ്ഡിനെ വിജയത്തിലേക്ക് നയിച്ചതില്‍ നിര്‍ണ്ണായകമായത് രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ബിശേഷ് ദത്ത നേടിയ 143 റണ്‍സാണ്. വത്സല്‍ തിവാരി 92 റണ്‍സും നേടിയിരുന്നു. ജയത്തിലൂടെ ഝാര്‍ഖണ്ഡ് വിലപ്പെട്ട ആറ് പോയിന്റുകള്‍ സ്വന്തമാക്കി.

PREV
click me!

Recommended Stories

ഇനി കുട്ടിക്രിക്കറ്റ് ആവേശം, വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍? ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്
കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ