ക്രീസ് വിട്ട നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കുന്നതിനോട് യോജിപ്പില്ല; നിലപാടിലുറപ്പിച്ച് ബട്‌ലറും മൊയീന്‍ അലിയും

By Web TeamFirst Published Sep 30, 2022, 11:35 AM IST
Highlights

ദീപ്തി പുറത്താക്കിയ രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് ലോകം രംഗത്തെത്തി. ഇംഗ്ലീഷ് താരങ്ങളില്‍ പലരും ഡീനിനൊപ്പം നിന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരങ്ങളും ആരാധകര്‍ക്കൊപ്പം നിന്നു.

ലാഹോര്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ മങ്കാദിംഗ് ഒരിക്കല്‍കൂടി ചര്‍ച്ചയായിരുന്നു. മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം ദീപ്തി ശര്‍മ ഇംഗ്ലണ്ടിന്റെ ചാര്‍ലീ ഡീനിനെ റണ്ണൗട്ടാക്കിയതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്. ഇംഗ്ലണ്ടിന് ജയിക്കാന്‍ 17 റണ്‍സ് മാത്രം വേണമെന്നിരിക്കെയാണ് ദീപ്തി, ഡീനിനെ മങ്കാദിംഗിലൂടെ പുറത്താക്കുന്നത്. ഫ്രേയ ഡേവിസുമായി 35 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി നില്‍ക്കെയാണ് സംഭവം. ഇതോടെ ഇന്ത്യ ജയിക്കുകയും പരമ്പര 3-0ത്തിന് തൂത്തുവാരുകയും ചെയ്തു.

ദീപ്തി പുറത്താക്കിയ രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് ലോകം രംഗത്തെത്തി. ഇംഗ്ലീഷ് താരങ്ങളില്‍ പലരും ഡീനിനൊപ്പം നിന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരങ്ങളും ആരാധകര്‍ക്കൊപ്പം നിന്നു. ഇപ്പോള്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ടി20 ക്യാപ്റ്റന്‍ ജോസ് ബട്‌ലറും വൈസ് ക്യാപ്റ്റന്‍ മൊയീന്‍ അലിയും. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര: ജസ്പ്രിത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ചു

ഇത്തരം രീതികളോട് യോജിപ്പില്ലെന്നാണ് ഇരുവരും പറയുന്നത്. ''ക്രീസ് വിട്ട നോണ്‍ സ്‌ട്രൈക്കറെ റണ്‍ഔട്ടാക്കുന്നതിനോട് യോജിപ്പില്ല. തങ്ങളുടെ രീതിക്ക് അനുയോജ്യമല്ല അത്തരം പുറത്താകല്‍. ഏതെങ്കിലും ബൗളര്‍ അങ്ങനെ ചെയ്താല്‍, ആ ബാറ്ററെ തിരിച്ചുവിളിക്കും.'' ഇരുവരും വ്യക്തമാക്കി. മങ്കാദിംഗ് എന്നതിന് പകരം റണ്‍ഔട്ട് എന്ന് തന്നെ ഉപയോഗിക്കാമെന്നും ഐസിസി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇംഗ്ലണ്ട് താരങ്ങളുടെ പ്രതികരണം. നേരത്തെ, ഐപിഎല്ലിനിടെ ബട്ലറെ അശ്വിന്‍ മങ്കാദിംഗിലൂടെ പുറത്താക്കിയത് വിവാദമായിരുന്നു.

പ്രിയപ്പെട്ട സുഹൃത്ത്! ജഡേജയ്ക്കും മഞ്ജരേക്കര്‍ക്കുമിടയില്‍ മഞ്ഞുരുകുന്നു? ജഡ്ഡുവിന്റെ ട്വീറ്റ് വൈറല്‍

ഡീനിനെ പുറത്താക്കിയ രീതിയെ കുറിച്ച് മുമ്പ ദീപ്തിയും സംസാരിച്ചിരുന്നു. താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ദീപ്തി പറഞ്ഞത്. ''ഇംഗ്ലണ്ടിലെ പരമ്പര ചരിത്രനേട്ടമാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. ആദ്യമായിട്ടാണ് 3-0ത്തിന് അവരുടെ മണ്ണില്‍ പരമ്പര നേടുന്നത്. ഡീനിനെ റണ്ണൗട്ടാക്കുന്നത് ഞങ്ങളുടെ പദ്ധതിയായിരുന്നു. നേരത്തെ, അവര്‍ ക്രീസ് വിട്ട് ഇറങ്ങിയപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അവര്‍ക്ക് മാത്രമല്ല, അംപയറോടും ഇക്കാര്യം സംസാരിച്ചിരുന്നു. എല്ലാം നിയമത്തിന് വിധേമായിട്ടാണ് ചെയ്തത്.'' ദീപ്തി പറഞ്ഞു.

click me!