പരിക്കുകാലം കഴിഞ്ഞു; നാഗര്‍കോട്ടി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി

Published : Sep 30, 2019, 06:35 PM IST
പരിക്കുകാലം കഴിഞ്ഞു; നാഗര്‍കോട്ടി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി

Synopsis

ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ യുവ പേസര്‍ കമലേഷ് നാഗര്‍കോട്ടി ടീമില്‍ തിരിച്ചെത്തി. ബംഗ്ലാദേശില്‍ നടക്കുന്ന എമേര്‍ജിങ് ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്.

മുംബൈ: ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ യുവ പേസര്‍ കമലേഷ് നാഗര്‍കോട്ടി ടീമില്‍ തിരിച്ചെത്തി. ബംഗ്ലാദേശില്‍ നടക്കുന്ന എമേര്‍ജിങ് ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടുമ്പോള്‍ പ്രധാന പങ്കുവഹിച്ച നാഗര്‍കോട്ടി കഴിഞ്ഞ ഒന്നര വര്‍ഷമായി ക്രിക്കറ്റിന് പുറത്തായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തിയ താരത്തിന് പുറംവേദനയും കണങ്കാലിലെ പരിക്കുമാണ് വിനയായത്.

നവംബറില്‍ നടക്കുന്ന ടൂര്‍ണമെന്റിനുള്ള ടീമിനെ നയിക്കുന്നത് കര്‍ണാടകയുടെ ബി ആര്‍ ശരത്താണ്. കേരളത്തില്‍ നിന്നുള്ള താരങ്ങളാരും ടീമില്‍ ഇടം നേടിയിട്ടില്ല.

ടീം: വിനായക് ഗുപ്ത, ആര്യന്‍ ജുയല്‍, ബി ആര്‍ ശരത് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ചിന്മയ് സുതാര്‍, യഷ് റാത്തോഡ്, അര്‍മാന്‍ ജാഫര്‍, സന്‍വീര്‍ സിങ്, കമലേഷ് നാഗര്‍കോട്ടി, ഹൃതിക് ഷൊകീന്‍, എസ് എ ദേശായ്, ആര്‍ഷ്ദീപ് സിങ്, ശിവം ദുബെ, കുമാര്‍ സുരാജ്, പാര്‍ഥ് രെഖദെ, കുല്‍ദീപ് യാദവ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

19 ഫോര്‍, 8 സിക്സ്, വിനു മങ്കാദ് ട്രോഫിയിൽ 143 പന്തില്‍ 173 റൺസ് അടിച്ചുകൂട്ടി സെവാഗിന്‍റെ മകൻ ആര്യവീർ
കോലിയും രോഹിത്തുമില്ല, ഏറ്റവും മികച്ച 5 ടി20 ബാറ്റർമാരെ തെര‌ഞ്ഞെടുത്ത് രഹാനെ, ഒരു ഇന്ത്യൻ താരം മാത്രം പട്ടികയിൽ