ഐസിസി ടെസ്റ്റ് റാങ്കിങ്: കോലിക്ക് തൊട്ടരികെ കെയ്ന്‍ വില്യംസണ്‍

Published : Mar 04, 2019, 03:59 PM IST
ഐസിസി ടെസ്റ്റ് റാങ്കിങ്: കോലിക്ക് തൊട്ടരികെ കെയ്ന്‍ വില്യംസണ്‍

Synopsis

ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഭീഷണിയായി കെയ്ന്‍ വില്യംസണ്‍. ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ചുറിയാണ് വില്യംസണെ കോലിയുടെ അടുത്തെത്തിച്ചത്.  

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഭീഷണിയായി കെയ്ന്‍ വില്യംസണ്‍. ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ചുറിയാണ് വില്യംസണെ കോലിയുടെ അടുത്തെത്തിച്ചത്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള വില്യംസണ് 915 റേറ്റിങ് പോയിന്റാണുള്ളത്. 922 പോയിന്റുമായി കോലി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 

ബംഗ്ലാദേശിനെതിരെ ബാക്കിയുള്ള രണ്ട് ടെസ്റ്റിലും താരത്തിന് ഇതേ ഫോം നിലനിര്‍ത്താന്‍ സാധിച്ചാല്‍ കോലിയെ മറികടക്കാനാകും. വില്യംസണിന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും കൂടിയ റേറ്റിങ്ങാണിത്. ടെസ്റ്റ് തുടങ്ങുന്നിത് മുമ്പ് 897 പോയിന്റാണ് വില്യംസണിനുണ്ടായിരുന്നത്. റിച്ചാര്‍ഡ് ഹാഡ്‌ലി മാത്രമാണ് ഇതിന് മുമ്പ് 900 പോയനിന്റ് കടന്നിള്ള കിവീസ് ബാറ്റ്‌സ്മാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ
തിലകിന് സെഞ്ചുറി, അശ്വിനിക്ക് നാല് വിക്കറ്റ്; വിജയവഴിയില്‍ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്തിനെ തകര്‍ത്തത് 99 റണ്‍സിന്