ഇന്ത്യയുടെ അടുത്ത വജ്രായുധമോ, മുഷ്താഖ് അലി ടി20യിൽ 153 കിലോ മീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ഞെട്ടിച്ച് യുവ പേസർ

Published : Oct 31, 2023, 07:57 PM ISTUpdated : Oct 31, 2023, 07:58 PM IST
ഇന്ത്യയുടെ അടുത്ത വജ്രായുധമോ, മുഷ്താഖ് അലി ടി20യിൽ 153 കിലോ മീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ഞെട്ടിച്ച് യുവ പേസർ

Synopsis

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 127 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഉത്തര്‍പ്രദേശ് 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 71 റണ്‍സെടുത്ത നിതീഷ് റാണയാണ് ഉത്തര്‍പ്രദേശിന്‍റെ ടോപ് സ്കോററായത്. ജയത്തോടെ ഉത്തര്‍പ്രദേശ് ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ക്വാര്‍ട്ടറില്‍ പഞ്ചാബാണ് ഉത്തര്‍പ്രദേശിന്‍റെ എതിരാളികള്‍.

മൊഹാലി: ഇന്ത്യയിലെ വേഗതയേറിയ പേസറെന്ന റെക്കോര്‍ഡ് ഉമ്രാന്‍ മാലിക്കിന് നഷ്ടമാകുമോ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ 153 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് മുന്‍ അണ്ടര്‍ 19 താരവും രാജസ്ഥാന്‍ റോയല്‍സ് താരവുമായിരുന്ന കാര്‍ത്തിക് ത്യാഗി. ഇന്ന് നടന്ന ഗുജറാത്തിനെതിരാ മത്സരത്തിലാണ് കാര്‍ത്തിക് ത്യാഗി തുടര്‍ച്ചയായി 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഞെട്ടിച്ചത്.

മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കാര്‍ത്തിക് ത്യാഗി എറിഞ്ഞ ഒരു പന്ത് 153 കിലോ മീറ്റര്‍ വേഗം തൊട്ടു. ഗുജറാത്തിനെതിരെ നാലോവര്‍ എറിഞ്ഞ കാര്‍ത്തിക് ത്യാഗി 27 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ 21 റണ്‍സിന് 3 വിക്കറ്റുമായി തിളങ്ങി.

ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമാകുക ആര്‍ക്ക്?, അത് മുഹമ്മദ് ഷമിയല്ല

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 127 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഉത്തര്‍പ്രദേശ് 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 71 റണ്‍സെടുത്ത നിതീഷ് റാണയാണ് ഉത്തര്‍പ്രദേശിന്‍റെ ടോപ് സ്കോററായത്. ജയത്തോടെ ഉത്തര്‍പ്രദേശ് ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ക്വാര്‍ട്ടറില്‍ പഞ്ചാബാണ് ഉത്തര്‍പ്രദേശിന്‍റെ എതിരാളികള്‍.

ഐപിഎല്ലില്‍ 157 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ള ഉമ്രാന്‍ മാലിക്കാണ് ഇന്ത്യയിലെ വേഗമേറിയ പേസര്‍. ഇന്ത്യന്‍ പേസ് ബൗളിംഗ് യൂണിറ്റിലെ അടുത്ത സൂപ്പര്‍ താരമാകും 22കാരനായ ത്യാഗിയെന്നാണ് ആരാധകര്‍ ഇപ്പോഴെ പ്രവചിക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണ് മുമ്പ് സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമായിരുന്നു കാര്‍ത്തിക് ത്യാഗി. 2022 രാജസ്ഥാന്‍ വീട്ട ത്യാഗി കഴിഞ്ഞ രണ്ട് സീസണുകളിലായി സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ താരമാണ്. കഴിഞ്ഞ സീസണില്‍ ത്യാഗിക്ക് കാര്യമായി അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്