'അവള്‍ യെസ് പറഞ്ഞു'; വിവാഹവാര്‍ത്ത പുറത്ത് വിട്ട് കരുണ്‍ നായര്‍

Published : Jul 01, 2019, 10:21 PM IST
'അവള്‍ യെസ് പറഞ്ഞു'; വിവാഹവാര്‍ത്ത പുറത്ത് വിട്ട് കരുണ്‍ നായര്‍

Synopsis

അവൾ യെസ് പറഞ്ഞു എന്ന കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചുളള ചിത്രവും പങ്കുവച്ചിരിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന. 

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരം കരുൺ നായർ വിവാഹിതനാകുന്നു. ദീർഘകാലമായി പ്രണയത്തിലായിരുന്ന സനയ തക്‌രിവാലയയെ ജീവിത പങ്കാളിയാക്കാൻ തീരുമാനിച്ച വിവരം കരുൺ  സമൂഹ മാധ്യമത്തിലൂടെയാണ് വിശദമാക്കിയത്. ഗോവയിൽവച്ച് സനയയോട് വിവാഹ അഭ്യർഥന നടത്തുന്ന വീഡിയോയും കരുൺ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

അവൾ യെസ് പറഞ്ഞു എന്ന കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചുളള ചിത്രവും പങ്കുവച്ചിരിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന. 

27 കാരനായ കരുൺ നായർ ചെങ്ങന്നൂർ സ്വദേശികളായ കലാധരൻ നായരുടെയും പ്രേമ നായരുടെയും മകനാണ്. 2016 ൽ ചെന്നൈയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടിയതോടെയാണ് കരുണ്‍ ശ്രദ്ധ നേടുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'എന്റെ പ്രിയപ്പെട്ട പെണ്ടാട്ടിക്ക്...'; ചാരുവിനെ ചേര്‍ത്തുപിടിച്ച് വികാരാധീനനായി സഞ്ജു
എല്ലാവരും 'ചാമ്പ്യൻ' ലുക്കിൽ, സഞ്ജു മാത്രം പഴയ ലുക്കിൽ, സഞ്ജുവിന്റെ ജേഴ്സി മിസ്സിംഗ്‌ ചർച്ചയാക്കി ആരാധകര്‍