
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള പോരാട്ടത്തിനിടെ, പതിവുപോലെ സ്റ്റേഡിയത്തിലെ കാണികളുടെ ദൃശ്യങ്ങളിലേക്ക് ക്യാമറകൾ സൂം ചെയ്തു. പഞ്ചാബിന് വേണ്ടി ആവേശഭരിതയായി ആർപ്പുവിളിക്കുന്ന യുവതി സ്‌ക്രീനിൽ മിന്നിമറഞ്ഞു. ഏതാനും നിമിഷങ്ങൾ മാത്രം നീണ്ട ഈ ദൃശ്യങ്ങൾ പിന്നീട് ഇന്റർനെറ്റിൽ സജീവ ചർച്ചയായി. മിനിറ്റുകൾക്കുള്ളിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ആരാധകർ ക്ലിപ്പുകൾ പങ്കിടാനും, സ്ക്രീൻഷോട്ടുകൾ സൂം ചെയ്യാനും ആരാണ് ഈ യുവതിയെന്ന് തിരയാനും തുടങ്ങി. ഒടുവിൽ അവളെ കണ്ടെത്തുകയും ചെയ്തു. കശ്മേര പർദേശി. എന്നാൽ, ഗ്യാലറിയിൽ എത്തിയത് കശ്മീരയാണോ എന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. പിന്നീട് പല കഥകളും സോഷ്യൽമീഡിയയിൽ പ്രചരിച്ചു. പഞ്ചാപ് താരം നെഹാൽ വധേരയുടെ പെൺസുഹൃത്താണെന്നായിരുന്നു ഇതിൽ ഏറ്റവും ചൂടേറിയ വാദം.
2018 ൽ നർത്തനശാല എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കശ്മേര അരങ്ങേറ്റം കുറിച്ചത്. ശിവപ്പു മഞ്ഞൾ പച്ചൈ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് ചുവടുവച്ചു. മിഷൻ മംഗൾ എന്ന ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, 2023 ൽ ദി ഫ്രീലാൻസർ പോലുള്ള ഷോകളിലൂടെ ഡിജിറ്റൽ മേഖലയിലേക്കും ചുവടുവച്ചു. ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്ന ഫോട്ടോകളാണ് കൂടുതൽ ചർച്ചാ വിഷയമാകുന്നത്. പഞ്ചാബ് കിംഗ്‌സിന്റെ ജഴ്സി ധരിച്ച് പ്രീതി സിന്റക്ക് സമീപമിരിക്കുന്ന ചിത്രങ്ങളാണ് പലതും, ടീമുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ച് ചിത്രങ്ങൾ സൂചന നൽകുന്നു. എന്നാൽ, കശ്മീരയോ നെഹാൽ വധേരയോ കിംവദന്തികളോട് പ്രതികരിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!