കെസിഎല്ലിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി, റണ്‍വേട്ടയിൽ എതിരാളികളെ പിന്നിലാക്കി വമ്പൻ കുതിപ്പുമായി അസർ

Published : Aug 23, 2026, 08:12 AM IST
Mohammed Azharuddeen

Synopsis

തൃശൂർ ടൈറ്റൻസിനെതിരായ ഈ ഇന്നിങ്സോടെ രണ്ട് കളികളിൽ നിന്നായി 141 റൺസുമായി ടൂർണമെന്‍റിലെ റൺവേട്ടക്കാരിലും ഒന്നാം സ്ഥാനത്താണ് അസറുദ്ദീൻ.

തിരുവനന്തപുരം:ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്.ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച അസറുദ്ദീൻ്റെ ഉജ്ജ്വല ഇന്നിങ്സിൻ്റെ മികവിലാണ് ആലപ്പി റിപ്പിൾസ് 193 റൺസ് എന്ന മികച്ച സ്കോർ പടുത്തുയർത്തിയത് . 41 പന്തില്‍ 73 റണ്‍സെടുത്ത അസറുദ്ദീൻ ആറ് സിക്സും മൂന്ന് ഫോറും പറത്തിയാണ് തകർത്തടിച്ചത്.ഈ സീസണിലെ അസറിന്‍റെ തുടർച്ചയായ രണ്ടാം അർദ്ധസെഞ്ചുറിയാണിത്.

​ഓപ്പണർ ജലജ് സക്സേന മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ സച്ചിൻ ബേബിയുമായി ചേർന്ന് അസർ ആലപ്പിക്ക് മികച്ച അടിത്തറ പാകി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 67 റൺസാണ് പിറന്നത്. ആനന്ദ് ജോസഫ് എറിഞ്ഞ രണ്ടാം ഓവറിൽ സിക്സർ പറത്തിയാണ് അസർ നയം വ്യക്തമാക്കിയത്. ഇതേ ഓവറിൽ തന്നെ പന്ത് വീണ്ടും അതിർത്തി കടത്തിയ താരം, ആദിത്യ വിനോദിനെതിരെയും തകർപ്പൻ ഷോട്ടുകൾ പായിച്ചു. എന്നാൽ സച്ചിന്റെ വിക്കറ്റ് വീണതോടെ സ്കോറിങ് വേഗം അല്പം കുറച്ച അസർ ക്രീസിൽ നിലയുറപ്പിക്കാൻ ശ്രദ്ധിച്ചു.

​പിന്നീട് പതിനൊന്നാം ഓവർ മുതൽ അസറുദ്ദീൻ വീണ്ടും ഗിയർ മാറ്റി. ആദിത്യ വിനോദ്, അഖിൽ എം.എസ്, ബിജു നാരായണൻ എന്നിവർക്ക് നേരെ അസർ തുടർച്ചയായി ആക്രമണമഴിച്ചുവിട്ടു. മുൻനിര ബാറ്റർമാർ മടങ്ങിയപ്പോഴും അരുൺ കെയുമായി ചേർന്ന് 37 റൺസും, അഭിജിത്ത് പ്രവീണിനൊപ്പം 45 റൺസും അടിച്ചെടുത്ത് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കാൻ കഴിഞ്ഞത് ഇന്നിങ്സിന്റെ മാറ്റുകൂട്ടി. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സമ്മർദ്ദത്തിന് അടിപ്പെടാതെ ക്രീസിൽ പൊരുതി നിന്ന ഈ പ്രകടനമാണ് ആലപ്പിക്ക് ഉയർന്ന സ്കോർ സമ്മാനിച്ചത്.

​ഒടുവിൽ ആദിത്യ വിനോദിന്‍റെ പന്തിൽ മൊഹമ്മദ് ഇനാൻ ക്യാച്ചെടുത്താണ് അസർ പുറത്തായത്. ആദ്യ മത്സരത്തിൽ ട്രിവാൻഡ്രത്തിനെതിരെയും അസറുദ്ദീൻ (68) അർദ്ധസെഞ്ചുറി നേടിയിരുന്നു. തൃശൂർ ടൈറ്റൻസിനെതിരായ ഈ ഇന്നിങ്സോടെ രണ്ട് കളികളിൽ നിന്നായി 141 റൺസുമായി ടൂർണമെന്‍റിലെ റൺവേട്ടക്കാരിലും ഒന്നാം സ്ഥാനത്താണ് അസറുദ്ദീൻ.90 റണ്‍സെടുക്ക കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ സച്ചിന്‍ സുരേഷാണ് രണ്ടാമത്.75റണ്‍സുമായി ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്‍റെ വത്സല്‍ ഗോവിന്ദാണ് മൂന്നാമത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയം തുടർന്ന് ആലപ്പി റിപ്പിൾസ്, ആവേശപ്പോരില്‍ തൃശൂർ ടൈറ്റൻസിനെ വീഴ്ത്തിയത് 10 റണ്‍സിന്
ഇംഗ്ലണ്ടിനെതിരായ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാന്‍ അവസാന സ്ഥാനത്ത്