രഞ്ജി ട്രോഫി: സഞ്ജു ഇല്ലാതെ കേരളം ഇറങ്ങുന്നു! ഐപിഎല്‍ താരങ്ങളുമായി പഞ്ചാബ്, ഗില്‍ ഇല്ല

Published : Oct 10, 2024, 07:27 PM IST
രഞ്ജി ട്രോഫി: സഞ്ജു ഇല്ലാതെ കേരളം ഇറങ്ങുന്നു! ഐപിഎല്‍ താരങ്ങളുമായി പഞ്ചാബ്, ഗില്‍ ഇല്ല

Synopsis

ഓള്‍ റൗണ്ടര്‍ ആദിത്യ സര്‍വാതെയാണ് മറ്റൊരു ഇതരസംസ്ഥാന താരം.

തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കേരളം ഇന്ന് പഞ്ചാബിനെ നേരിടും. തുമ്പ സെന്റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം. സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലാണ്  കേരള ടീം കളത്തിലിറങ്ങുന്നത്. രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി എന്നിവരാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. ഇവര്‍ക്ക് ഒപ്പം മറുനാടന്‍ താരങ്ങളായ ബാബ അപരാജിത്തും, ജലജ് സക്സേനയും ചേരുമ്പോള്‍ ബാറ്റിങ് നിര ശക്തമാകും. 

ഓള്‍ റൗണ്ടര്‍ ആദിത്യ സര്‍വാതെയാണ് മറ്റൊരു ഇതരസംസ്ഥാന താരം. ഒരേ സമയം ബാറ്റിങ് - ബൗളിങ് കരുത്തിലൂടെ ശ്രദ്ധേയനായ ജലജ് സക്സേനയും ടീമിന്റെ കരുത്താണ്. ബേസില്‍ തമ്പി, കെ.എം. ആസിഫ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ ബൗളിങ് നിര. പരിശീലന വേളയില്‍ കളിക്കാര്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ടെന്നും  ടീം ആത്മവിശ്വാസത്തോടെയാണ് ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങുന്നതെന്നും മുഖ്യ പരിശീലകന്‍ അമയ് ഖുറേസിയ പറഞ്ഞു.  

ആദ്യ മത്സരത്തിലെ എതിരാളികളായ പഞ്ചാബ് കഴിഞ്ഞ സീസണിലെ സയ്യദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിലെ ജേതാക്കളാണ്. ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, അര്‍ഷദീപ് സിങ് എന്നിവരില്ലെങ്കിലും താര സമ്പന്നമാണ് ഇത്തവണത്തെ പഞ്ചാബ് ടീം. ഐപിഎല്ലിലൂടെ ശ്രദ്ധേയരായ പ്രഭ്സിമ്രാന്‍ സിങ്, അന്‍മോല്‍പ്രീത് സിംഗ്, സിദ്ദാര്‍ഥ് കൗള്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. വസിം ജാഫറാണ് ടീമിന്റെ പരിശീലകന്‍.

ബാറ്റിംഗ് പറുദീസയിലും പാകിസ്ഥാന് ഒന്നും ചെയ്യാനാവുന്നില്ല! മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയത്തിനരികെ

കേരള ടീം: സച്ചിന്‍ ബേബി( ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, വിഷ്ണു വിനോദ്, ജലജ് സക്സേന, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി, നിഥീഷ് എം.ഡി, ആസിഫ് കെ.എം, ഫായിസ് ഫനൂസ്, 

ഇന്ത്യന്‍ മുന്‍ താരം അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്റെ പരിശീലകന്‍. അസി.കോച്ച്- രാജഗോപാല്‍ എം, സ്ട്രെങ്ത് ആന്‍ഡ് കണ്‍ഡീഷനിങ് കോച്ച്- വൈശാഖ് കൃഷ്ണ, ഫിസിയോതെറാപ്പിസ്റ്റ്- ഉണ്ണികൃഷ്ണന്‍ ആര്‍, ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റ്- ഗിരീഷ് ഇ.കെ, പെര്‍ഫോമന്‍സ് അനലിസ്റ്റ്-ശ്രീവത്സന്‍ പി.ബി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു മാത്രമല്ല, ലോകകപ്പില്‍ ഗില്ലിന് പകരക്കാരാവാന്‍ ക്യൂവില്‍ നിരവധി പേര്‍, എന്നിട്ടും കണ്ണടച്ച് സെലക്ടര്‍മാര്‍
ക്ലച്ചുപിടിക്കാതെ ഗില്‍; എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരിത്തും?