ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി! എഫ്‌സി ഗോവയോടും തോറ്റു, ടീം പത്താം സ്ഥാനത്ത്

Published : Feb 22, 2025, 10:12 PM IST
ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി! എഫ്‌സി ഗോവയോടും തോറ്റു, ടീം പത്താം സ്ഥാനത്ത്

Synopsis

സ്വന്തംതട്ടകത്തില്‍ ഗോവയായിരുന്നു കളം പിടിച്ചത്. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ട് പായിക്കുന്നതിലും അവര്‍ മുന്നില്‍നിന്നു.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയോട് രണ്ട് ഗോളിനാണ് തോറ്റത്. ഇതോടെ പ്ലേ ഓഫ് സാധ്യതകള്‍ക്കും തിരിച്ചടി കിട്ടി. ഇകര്‍ ഗുറോടക്സെനയും മുഹമ്മദ് യാസിറുമാണ് ഗോവയ്ക്കായി ഗോളടിച്ചത്. മൂന്ന് കളി ശേഷിക്കെ 24 പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

സ്വന്തംതട്ടകത്തില്‍ ഗോവയായിരുന്നു കളം പിടിച്ചത്. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ട് പായിക്കുന്നതിലും അവര്‍ മുന്നില്‍നിന്നു. ഇരുപതാം മിനിറ്റില്‍ മക്ഹ്യൂഗിന്റെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം.അമാവിയയുടെ വലംകാല്‍ ഷോട്ട് പക്ഷേ, ലക്ഷ്യം കണ്ടില്ല. ഇതിനിട ഗുറോടക്സനയുടെ ഷൊട്ട്  കമല്‍ജിത് തട്ടിയകറ്റി. ആദ്യപകുതി അവസാനിക്കുംമുമ്പ് മറ്റൊരു ആക്രമണം വന്നു. ഇക്കുറി മക്ഹ്യൂഗ്. പക്ഷേ കമല്‍ജിത് വിട്ടുകൊടുത്തില്ല. ഉദാന്തയുടെ നീക്കങ്ങളും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്  തലവേദനയുണ്ടാക്കി. ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചു. 

ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മഴ വില്ലനാകുമോ? ദുബായില്‍ നിന്നുള്ള കാലാവസ്ഥ റിപ്പോര്‍ട്ട് ഇങ്ങനെ

രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ ഗോവ ലീഡ് നേടി. ഡ്രാസിച്ചിന്റെ ലൊങ് ഷോട്ട് കമല്‍ജിത് കുത്തിയകറ്റിയെങ്കിലും പന്ത് വലയ്ക്ക് മുന്നിലണ്ടായിരുന്ന ഗുറോടക്സെനയുടെ കാലിലാണ് കിട്ടിയത്. ഗോവ മുന്നേറ്റക്കാരനെ തടയാനാളുണ്ടായില്ല. അനായാസം ലക്ഷ്യം കണ്ടു. പിന്നാലെ പ്രതിരോധത്തില്‍ മാറ്റംവരുത്തി. നവോച്ചയ്ക്ക് പകരം സന്ദീപ് എത്തി. 57-ാം മിനിറ്റില്‍ മറ്റൊരു തിരിച്ചടി. അമാവിയ്ക്ക് പരിക്കേറ്റു. തുടരാനായില്ല. പകരം മുഹമ്മദ് അയ്മെനാണ് എത്തിയത്.

തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്സ് ആഞ്ഞുശ്രമിച്ചു. വിബിന്‍ മോഹനന്റെ ഷൊട്ട് പ്രതിരോധം തടഞ്ഞു. എന്നാല്‍ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല. ഇതിനിടെ രണ്ടാം ഗോളും വഴങ്ങി. ഇടതുഭാഗത്തുനിന്നുള്ള ഗുറോടക്സെനയുടെ മുന്നേറ്റം തടയാന്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനായില്ല. ബോക്സിനുള്ളില്‍ ഗോള്‍ കീപ്പറെ ഉള്‍പ്പെടെ മറികടന്ന് മുന്നേറ്റക്കാരന്‍ പന്ത് തൊടുത്തു. ഓടിയെത്തിയ മുഹമ്മന് യാസിറിന് കാല്‍വയ്ക്കേണ്ട കാര്യമേയുണ്ടായുള്ളൂ. 83-ാം മിനിറ്റില്‍ ബോക്സില്‍വച്ച് ഹിമിനെസ് അടിതൊടുത്തെങ്കിലും ദുര്‍ബലമായി. ഗോള്‍ കീപ്പര്‍ അനായാസം തടഞ്ഞു. മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ ജംഷഡ്പുര്‍ എഫ്സിയുമായാണ് അടുത്ത കളി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച
ലഖ്നൗവിൽ എക്യുഐ 411, തിരുവനന്തപുരത്തേത് 68; മത്സരം ഇവിടെയാണ് നടത്തേണ്ടിയിരുന്നതെന്ന് ശശി തരൂർ, എക്സിൽ ചർച്ച