സല്‍മാന്‍ പുറത്താവാതെ 95! കേരളം ബംഗാളിനെതിരെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു, അസറുദ്ദീന് സെഞ്ചുറി നഷ്ടം

Published : Oct 29, 2024, 11:17 AM IST
സല്‍മാന്‍ പുറത്താവാതെ 95! കേരളം ബംഗാളിനെതിരെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു, അസറുദ്ദീന് സെഞ്ചുറി നഷ്ടം

Synopsis

ഏഴിന് 267 എന്ന നിലയിലാണ് കേരളം അവസാന ദിനം ആരംഭിക്കുന്നത്.

കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളം 356ന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 95 റണ്‍സുമായി സല്‍മാന്‍ നിസാര്‍ പുറത്താവാതെ നിന്നു. മുഹമ്മദ് അസറുദ്ദീന്‍ (84), ജലജ് സക്‌സേന (84) എന്നിവര്‍ നിര്‍ണായക പ്രടനം പുറത്തെടുത്തു. ബംഗാളിന് വേണ്ടി ഇഷാന്‍ പോറല്‍ ആറ് വിക്കറ്റെടുത്തു. അവസാന ദിനമായ ഇന്ന് ബംഗാളിനെ വേഗത്തില്‍ പുറത്താക്കാന്‍ സാധിച്ചാല്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡെടുക്കാം. അതിലൂടെ ടീമിന് പോയിന്റും ലഭിക്കും.

ഏഴിന് 267 എന്ന നിലയിലാണ് കേരളം അവസാന ദിനം ആരംഭിക്കുന്നത്. സല്‍മാന്‍ - അസറുദ്ദീന്‍ സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അസറിന് എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 97 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും 11 ഫോറും നേടി. പിന്നാലെയെത്തിയ നിതീഷ് (0) വന്നത് പോലെ മടങ്ങി. ഇതോടെ കേരളം ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സല്‍മാന്റെ ഇന്നിംഗ്‌സ്.

നേരത്തെ, ആറിന് 78 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ ജലജ് സക്സേന - സല്‍മാന്‍ നിസാര്‍ സഖ്യം രക്ഷപ്പെടുത്തിയിരുന്നു. 140 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ 84 റണ്‍സെടുത്ത സക്സേനയെ പുറത്താക്കി സുരജ് സിന്ധു ജയ്സ്വാള്‍ ബംഗാളിന് ബ്രേക്ക് ത്രൂ നല്‍കി. ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തിരുന്ന കേരളം രണ്ടാം സെഷനില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് 200 കടന്നത്. എന്നാല്‍ സക്സേന പുറത്തായത് തിരിച്ചടിയായി. 162 പന്തുകള്‍ നേരിട്ട താരം 12 ബൗണ്ടറികള്‍ നേടിയിരുന്നു. 

51-4 എന്ന സ്‌കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ ബാറ്റിലായിരുന്നു പ്രതീക്ഷ. സ്‌കോര്‍ 78ല്‍ നില്‍ക്കെ സച്ചിനെ(12) പോറല്‍ ബൗള്‍ഡാക്കിയതോടെ കേരളം ഞെട്ടി. തൊട്ടുപിന്നാലെ പൊരുതി നിന്ന അക്ഷയ് ചന്ദ്രനെ(31) കൂടി പോറല്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചതോടെ കേരളം 83-6ലേക്ക് കൂപ്പുകുത്തി. എന്നാല്‍ സല്‍മാന്‍ നിസാറിനെ കൂട്ടുപിടിച്ച് ജലജ് സക്സേന നടത്തിയ പോരാട്ടം കേരളത്തെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 200 കടത്തി. 

വിനീഷ്യസ് കാത്തിരിക്കണം, റോഡ്രിക്ക് ബലോന്‍ ദ് ഓര്‍ പുരസ്‌കാരം! മാര്‍ട്ടിനെസ് മികച്ച ഗോള്‍ കീപ്പര്‍

ഇന്നലെ ടോസ് നേടിയ ബംഗാള്‍ കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ വത്സല്‍ ഗോവിന്ദും രോഹന്‍ കുന്നുമ്മലും 33 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായതോടെയാണ് രണ്ടാം ദിനം കേരളം തകര്‍ന്നടിഞ്ഞത്. 22 പന്തില്‍ 23 റണ്‍സെടുത്ത രോഹനെ ഇഷാന്‍ പോറല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബാബ അപരാജിതിനെ പോറല്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകകളിലെത്തിച്ചു.

പിന്നാലെ അഞ്ച് റണ്‍സെടുത്ത വത്സല്‍ ഗോവിന്ദിനെ കൂടി പോറല്‍ തന്നെ സാഹയുടെ കൈകകളിലെത്തിച്ചതോടെ കേരളം ഞെട്ടി. പിന്നീടെത്തിയ ആദിത്യ സര്‍വാതെയെ(5) പ്രദീപ്ത പ്രമാണിക്കും മടക്കിയതോടെ കേരളം 33-0ല്‍ നിന്ന് 38-4ലേക്ക് കൂപ്പുകുത്തുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കോലിയും രോഹിത്തും ഉള്‍പ്പെടുന്ന എലൈറ്റ് പട്ടികയില്‍ സഞ്ജു സാംസണ്‍; ടി20 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാം താരം
സഞ്ജു മിന്നുന്നു, അഭിഷേക് പുറത്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ചാം ടി20യില്‍ പവര്‍ പ്ലേ മുതലാക്കി ഇന്ത്യ