ജലജ് സക്‌സേനയ്ക്ക് പത്ത് വിക്കറ്റ്! ബിഹാറിനെ ഇന്നിംഗ്‌സിന് തകര്‍ത്ത് കേരളം രഞ്ജി ട്രോഫ്രി ക്വാര്‍ട്ടറില്‍

Published : Jan 31, 2025, 04:29 PM ISTUpdated : Jan 31, 2025, 06:24 PM IST
ജലജ് സക്‌സേനയ്ക്ക് പത്ത് വിക്കറ്റ്! ബിഹാറിനെ ഇന്നിംഗ്‌സിന് തകര്‍ത്ത് കേരളം രഞ്ജി ട്രോഫ്രി ക്വാര്‍ട്ടറില്‍

Synopsis

പിന്നാലെ ഫോളോഓണിന് വിധേയരായ ടീം രണ്ടാം ഇന്നിംഗ്‌സില്‍ 118 റണ്‍സിനും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് ബിഹാറിനെ തകര്‍ത്തത്.

തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച് കേരളം. ഗ്രൂപ്പ് സയില്‍ ബിഹാറിനെ ഇന്നിംഗ്‌സിനും 169 റണ്‍സിനും തോല്‍പ്പിച്ചതോടെയാണ് കേരളം ക്വാര്‍ട്ടറില്‍ കടന്നത്. മത്സരത്തിന് മുമ്പ് ആറ് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റാണ് കേരളത്തിനുണ്ടായിരുന്നത്. ബിഹാറിനെതിരെ ഇന്നിംഗ്‌സ് ജയം നേടിയതോടെ കേരളത്തിന് 28 പോയിന്റായി. കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ ഹരിയാന തോറ്റാല്‍ ഗ്രൂപ്പ് ചാംപ്യന്മാരായി തന്നെ കേരളത്തിന് ക്വാര്‍ട്ടറിലെത്താം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 351 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആദ്യ ഇന്നിംഗ്‌സില്‍ ബിഹാര്‍ 64ന് പുറത്തായി. പിന്നാലെ ഫോളോഓണിന് വിധേയരായ ടീം രണ്ടാം ഇന്നിംഗ്‌സില്‍ 118 റണ്‍സിനും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് ബിഹാറിനെ തകര്‍ത്തത്.

സ്‌കോര്‍ സൂചിപ്പിക്കും പോലെ രണ്ടാം ഇന്നിംഗ്‌സിലും മോശം തുടക്കമായിരുന്നു ബിഹാറിന്. ഓപ്പണര്‍ മംഗള്‍ മഹ്‌റോര്‍(5), ശ്രമണ്‍ നിഗ്രോധ്(15), ആയുഷ്  ആയുഷ് ലോഹാറുക (9) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ അവര്‍ക്ക് നഷ്ടമായി. 31 റണ്‍സെടുത്ത സാക്കിബുള്‍ ഗനി, 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ വീര്‍ പ്രതാപ് സിംഗ് എന്നിവര്‍ക്ക് മാത്രമാണ് ബിഹാര്‍ ഇന്നിംഗ്‌സില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. കേരളത്തിന് വേണ്ടി സക്‌സേനയ്ക്ക് പുറമെ ആദിത്യ സര്‍വാതെ മൂന്നും നിധീഷ് എം ഡി, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

മൂന്ന് മാസമായി ശമ്പളമില്ല, മുഹമ്മദന്‍സ് കോച്ച് ചെര്‍ണിഷോവ് രാജിവച്ചു! ഫിഫയ്ക്ക് പരാതി

നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടി പറയാനിറങ്ങിയ ബിഹാര്‍ 64 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 40-1 എന്ന ഭേദപ്പെട്ട സ്‌കോറില്‍ നിന്നാണ് ബിഹാര്‍ 24 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ 64 റണ്‍സിന് ഓള്‍ ഔട്ടായത്. 21 റണ്‍സെടുത്ത ശ്രമണ്‍ നിഗ്രോധ് ആണ് ബിഹാറിന്റെ ടോപ് സ്‌കോറര്‍. ശ്രമണിന് പുറമെ ആയുഷ് ലോഹാറുക(13), ഗുലാം റബ്ബാനി(10) എന്നിവര്‍ മാത്രമാണ് ബിഹാര്‍ നിരയില്‍ രണ്ടക്കം കടന്നത്. കേരളത്തിനായി ജലജ് സക്‌സേന 19 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ എം ഡി നിധീഷ് രണ്ടും വൈശാഖ് ചന്ദ്രനും ആദിത്യ സര്‍വാതെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സക്‌സേന ഒന്നാകെ 10 വിക്കറ്റ് നേടി.

രണ്ടാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളത്തിനായി സല്‍മാന്‍ നിസാര്‍ 150 റണ്‍സടിച്ച് പുറത്തായപ്പോള്‍ അഞ്ച് റണ്‍സുമായി വൈശാഖ് ചന്ദ്രന്‍ പുറത്താകാതെ നിന്നു. ആദ്യ ദിനം 111 റണ്‍സുമായി പുറത്താകാതെ നിന്ന സല്‍മാന്‍ നിസാര്‍ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ച് 39 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് കേരളത്തെ 350 കടത്തി. ഷോര്‍ റോജര്‍ (59), അക്ഷയ് ചന്ദ്രന്‍ (38), നിധീഷ് എം ഡി (30) എന്നിവരും കേരളത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

2019ലാണ് കേരളം രഞ്ജി ട്രോഫിയിൽ അവസാനമായി നോക്കൌട്ട് കളിച്ചത്. ചില സീസണുകളിൽ നിറം മങ്ങിയ പ്രകടനം കാഴ്ച വച്ചപ്പോൾ ചിലതിൽ നേരിയ വ്യത്യാസത്തിലാണ് നോക്കൌട്ട് വഴുതിയകന്നത്. ഇടവേളയ്ക്ക് ശേഷം നോക്കൌട്ട് ഉറപ്പിക്കുമ്പോൾ ഇത്തവണ മികച്ച ടീമാണ് കേരളത്തിൻ്റേത്. വാലറ്റം വരെ നീളുന്ന ബാറ്റിങ് കരുത്തും മികച്ച പേസും സ്പിന്നും ഒരുമിക്കുന്ന ബൌളിങ് മികവും ഇനിയുള്ള മല്സരങ്ങളിലും കേരളത്തിന് പ്രതീക്ഷയാണ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി20 നാളെ, സാധ്യതാ ഇലവന്‍
'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍