
തിരുവനന്തപുരം: സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ ചെന്നൈ റൈനോസിനെതിരായ മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഒന്നാം ഇന്നിംഗ്‌സ് 59 റണ്‍സിന് അവസാനിച്ചു. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ കേരള സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ ബിനീഷ് കോടിയേരി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടും സ്‌ട്രൈക്കേഴ്‌സിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 23 റണ്‍സെടുത്ത രാജീവ് പിള്ളയാണ് ടോപ് സ്‌കോറര്‍. സ്‌ട്രൈക്കേഴ്‌സിന്റെ മൂന്ന് താരങ്ങള്‍ റണ്ണൗട്ടായി.
സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു സ്‌ട്രൈക്കേഴ്‌സിന്. അര്‍ജുന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. സഞ്ജു ശിവറാം (0), ബെന്നി (10), സിജു വില്‍സണ്‍ (3), സുരേഷ് (5), വിവേക് ഗോപന്‍ (8) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അനൂപ് (1) പുറത്താവാതെ നിന്നു. ടൂര്‍ണമെന്റില്‍ നിന്ന് സ്‌ട്രൈക്കേഴ്‌സ് നേരത്തെ പുറത്തായിട്ടുണ്ട്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയത്തോടെ രണ്ട് പോയിന്റ് മാത്രമുളള ടീം ആറാമതാണ്. അതേസമയം, ഇന്ന് ജയിച്ചാല്‍ ചെന്നൈക്ക് പ്ലേ ഓഫ് സാധ്യതയുണ്ട്.
കേരളാ സ്‌ട്രൈക്കേഴ്‌സ്: ബിനീഷ് കോടിയേരി, അലക്‌സാണ്ടര്‍ പ്രശാന്ത്, അനൂപ് കൃഷ്ണ, അരുണ്‍ നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, അരുണ്‍ ബെന്നി, വിവേക് ഗോപന്‍, ആര്‍ക്കെ സുരേഷ്, സിജു വില്‍സണ്‍, സഞ്ജു ശിവറാം, രാജീവ് പിളള.
ചെന്നൈ റൈനോസ്: വിക്രാന്ത് (ക്യാപ്റ്റന്‍), രമണ, ആദവ്, അജയ് രോഹന്‍, ഭരത് നിവാസ്, ദശരഥി, ജീവ, കലൈ അരശന്‍, പൃഥ്വി, സത്യ എന്‍ജെ, ഷാന്തനു.
നാല് മത്സരങ്ങളില്‍ മൂന്ന് ജയം സ്വന്തമാക്കിയ കര്‍ണാകടക ബുള്‍ഡോസേഴ്‌സാണ് ആറ് പോയിന്റോടെ ഒന്നാമത്. ബംഗാള്‍ ടൈഗേഴ്‌സാണ് രണ്ടാം സ്ഥാനത്ത്. ഇരുവര്‍ക്കും ആറ് പോയിന്റാണെങ്കിലും നെറ്റ് റണ്‍റേറ്റ് കര്‍ണാടകയ്ക്ക് ഗുണം ചെയ്തു. യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ള മുംബൈ ഹീറോസിനും തെലുഗു വാരിയേഴ്‌സിനും ആറ് പോയിന്റ് വീതമുണ്ട്. ഇന്ന് ജയിച്ചാല്‍ ചെന്നൈക്കും ആറ് പോയിന്റാവും. ആദ്യ നാല് ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടുക. കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ തെലുഗു വാരിയേഴ്‌സിനെ അട്ടിമറിക്കാന്‍ കേരള സ്‌ട്രൈക്കേഴ്‌സിനായിരുന്നു. ആ ആത്മവിശ്വാസത്തിലാണ് കേരളാ സ്‌ട്രൈക്കേഴ്‌സ്. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ തെലുഗു വാരിയേഴ്‌സ്, കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ തോല്‍പ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!