അതൊരു വല്ലാത്ത പണിയായി പോയി! രഞ്ജി ഫൈനലില്‍ മുമ്പുതന്നെ കേരളത്തിന് ചങ്കിടിപ്പ്, കളി വിദര്‍ഭയുടെ ഗ്രൗണ്ടില്‍

Published : Feb 21, 2025, 11:03 PM IST
അതൊരു വല്ലാത്ത പണിയായി പോയി! രഞ്ജി ഫൈനലില്‍ മുമ്പുതന്നെ കേരളത്തിന് ചങ്കിടിപ്പ്, കളി വിദര്‍ഭയുടെ ഗ്രൗണ്ടില്‍

Synopsis

ഫൈനല്‍ മത്സരം, വിര്‍ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ കളിക്കണമെന്നുള്ളതാണിത്.

നാഗ്പൂര്‍: കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി ഫൈനല്‍ 26ന് തുടക്കമാകുന്നത്. നിലവിലെ ചാംപ്യന്മാരായ മുംബൈയെ തകര്‍ത്തെത്തിയ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളി. സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ രണ്ട് റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡെടുത്തതിന് പിന്നാലെയാണ് കേരളം ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയത്. രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംംഗ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു. ജലജ് സക്‌സേനയും (37*), അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും(14*) രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിനായി പുറത്താകാതെ നിന്നു. സ്‌കോര്‍ കേരളം 457, 114-4, ഗുജറാത്ത് 455.

എന്നാല്‍ ഫൈനലില്‍ കേരളത്തെ കാത്തിരിക്കുന്ന ഒരു കടുത്ത വെല്ലുവിളിയുണ്ട്. ഫൈനല്‍ മത്സരം, വിര്‍ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ കളിക്കണമെന്നുള്ളതാണിത്. ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത് ഈ ഗ്രൗണ്ടില്‍. ഈ സീസണില്‍ ആറ് തവണ ഇതേ ഗ്രൗണ്ടിലാണ് വിദര്‍ഭ കളിച്ചത്. ഇതില്‍ അഞ്ച് മത്സരങ്ങള്‍ ജയിക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തില്‍ ഗുജറാത്തിനെതിരായ മത്സരം സമനിലയില്‍ അവസാനിപ്പിക്കാനും വിദര്‍ഭയ്ക്ക് സാധിച്ചു. ഇതേ ഗ്രൗണ്ടില്‍ മുംബൈക്കെതിരെ സെമിയില്‍ 80 റണ്‍സിനായിരുന്നു വിദര്‍ഭയുടെ ജയം. 

കേരളത്തിനായി രഞ്ജി ഫൈനല്‍ കളിക്കാന്‍ സഞ്ജു സാംസണ്‍ എത്തുമോ? സാധ്യതകള്‍ ഇങ്ങനെ

ക്വാര്‍ട്ടര്‍ ഫൈനലില്‍ തമിഴ്‌നാടിനെതിരെ 198 റണ്‍സിനും ജയിച്ചു. ഗ്രൂപ്പ് ബിയില്‍ അവസാന മത്സരത്തില്‍ ഹൈദരാബാദിനെ 58 റണ്‍സിനും തോല്‍പ്പിച്ചു. അതിന് മുമ്പ് ഗുജറാത്തിനോട് സമനില. ക്വാര്‍ട്ടറിലും സെമിയിലും ടോസ് നേടിയ വിദര്‍ഭ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിനെതിരെ ടോസ് നഷ്ടമായ ടീം ആദ്യം ബാറ്റ് ചെയ്തു. ഗുജറാത്തിനെതിരെ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു വിദര്‍ഭ. ഗ്രൂപ്പ് ഘട്ടത്തില്‍ ആന്ധ്ര പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവരെ തോല്‍പ്പിക്കാനും വിദര്‍ഭയ്ക്ക് സാധിച്ചിരുന്നു. ആന്ധ്രയ്‌ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം ഹിമാചലിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു.

ഈ ഗ്രൗണ്ടിനെയാണ് കേരളം പേടിക്കേണ്ടത്. അവരുടെ ഹോം ഗ്രൗണ്ടിലാണെന്നുള്ളത് കേരളത്തിന് വെല്ലുവിളി ഉയര്‍ത്തു. വിദര്‍ഭയുടെ നാലാം രഞ്ജി ട്രോഫി ഫൈനലാണിത്. 2017-18, 2018-19 വര്‍ഷങ്ങളില്‍ അവര്‍ കിരീടം നേടുകയും ചെയ്തു. ഇത്തവണ സ്വന്തം ഗ്രൗണ്ടില്‍ കിരീടം അവര്‍ സ്വപ്‌നം കാണുന്നുണ്ടാവും.  2018-19 സീസണില്‍ അവര്‍ കിരീടം നേടിയതും ഇതേ ഗ്രൗണ്ടിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്