രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ നേരിടാനൊരുങ്ങുമ്പോള്‍ കേരളം പറയുന്നു, ഈ 'ചതി' ഞങ്ങളോട് വേണ്ടായിരുന്ന്

Published : Dec 24, 2019, 06:15 PM IST
രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ നേരിടാനൊരുങ്ങുമ്പോള്‍ കേരളം പറയുന്നു, ഈ 'ചതി' ഞങ്ങളോട് വേണ്ടായിരുന്ന്

Synopsis

രഞ്ജി ട്രോഫിയില്‍ കേരളം നാളെ ഗുജറാത്തിനെ നേരിടും. സൂററ്റിലാണ് കേരളത്തിന്റെ മൂന്നാം മത്സരം. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയ സഞ്ജു സാംസണും ടീമിലുണ്ട്.  

സൂററ്റ്: രഞ്ജി ട്രോഫിയില്‍ കേരളം നാളെ ഗുജറാത്തിനെ നേരിടും. സൂററ്റിലാണ് കേരളത്തിന്റെ മൂന്നാം മത്സരം. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയ സഞ്ജു സാംസണും ടീമിലുണ്ട്. കേരളത്തെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി ഗുജറാത്ത് ബൗളര്‍മാരെ എങ്ങനെ നേരിടുമെന്നതാണ്. അതും ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് വകുപ്പ്.

ഫിറ്റ്‌നെസ് തെളിയിക്കുന്നത് വേണ്ടിയിട്ടാണ് ബുംറയോട് രഞ്ജി ട്രോഫി കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടത്. പരിക്ക് കാരണം വിശ്രമത്തിലായിരുന്ന ബുംറയെ ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പരയിലേക്കുള്ള ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. ഇതോടൊപ്പം രഞ്ജിയില്‍ ഒരു മത്സരം കളിക്കാനും ആവശ്യപ്പെടുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്.

കേരളത്തെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണിത്. രണ്ട് മത്സരം പൂര്‍ത്തിയാക്കിയ കേരളം ഒരു മത്സരവും ജയിച്ചിട്ടില്ല. അതിനിടെ ബുംറയെ ഏതുവിധത്തില്‍ നേരിടേണ്ടിവരുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്