ത്രിപുരയെ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞിട്ടു! കേരളത്തിന് കൂറ്റന്‍ ജയം, നിധീഷിന് മൂന്ന് വിക്കറ്റ്

Published : Jan 03, 2025, 05:30 PM IST
ത്രിപുരയെ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞിട്ടു! കേരളത്തിന് കൂറ്റന്‍ ജയം, നിധീഷിന് മൂന്ന് വിക്കറ്റ്

Synopsis

78 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന് മാത്രമാണ് ത്രിപുര നിരയില്‍ തിളങ്ങാന്‍ സാധിച്ചത്.

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ ജയം. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 145 റണ്‍സിനാണ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം കൃഷ്ണ പ്രസാദിന്റെ (110 പന്തില്‍ 135) സെഞ്ചുറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സാണ് നേടിയത്. രോഹന്‍ കുന്നുമ്മല്‍ (57), സല്‍മാന്‍ നിസാര്‍ (34 പന്തില്‍ പുറത്താവാതെ 42) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ത്രിപുര 42.3 ഓവറില്‍ 182ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ നിധീഷ് എം ഡി, ആദിത്യ സര്‍വാതെ എന്നിവരാണ് ത്രിപുരയെ തകര്‍ത്തത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന്റെ ആദ്യ ജയമാണിത്.

78 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന് മാത്രമാണ് ത്രിപുര നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. രജത് ഡയ് (24), തേജസ്വി ജയ്‌സ്വാള്‍ (23), മുറ സിംഗ് (18), ദേബ്‌നാഥ് (10), ശ്രിദം പോള്‍ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ആനന്ദ് - രോഹന്‍ സഖ്യം 46 റണ്‍സ് ചേര്‍ത്തു. 12-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ആനന്ദിനെ അര്‍ജുന്‍ ദേബ്‌നാദ് പുറത്താക്കുകയായിരുന്നു. പിന്നാലെ കൃഷ്ണപ്രസാദ് - രോഹന്‍ സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. 

ബുമ്രയ്ക്ക് കോലിയേക്കാള്‍ ഫസ്റ്റ് ഇന്നിംഗ്‌സ് ശരാശരി! ജഡേജ ഒന്നാമത്, 2024 മുതലുള്ള കണക്കുകള്‍ ഇങ്ങനെ

എന്നാല്‍ ഭട്ടാചാര്‍ജീ ബ്രേക്ക് ത്രൂമായെത്തി. രോഹന്‍ പുറത്ത്. 66 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി. തുടര്‍ന്ന് അസറുദ്ദീന്‍ - കൃഷ്ണ പ്രസാദ് സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. അസറുദ്ദീന്‍ 38-ാം ഓവരില്‍ മടങ്ങി. പിന്നീടെത്തിയ അബ്ദുള്‍ ബാസിത്തിന് (9) തിളങ്ങാനായില്ല. ഇതിനിടെ കൃഷ്ണ പ്രസാദ് സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നീട് സല്‍മാന്‍ നിസാറിനൊപ്പം 99 റണ്‍സ് ചേര്‍ത്തിന് ശേഷമാണ് കൃഷ്ണ പ്രസാദ് മടങ്ങുന്നത്. 110 പന്തുകള്‍ നേരിട്ട താരം എട്ട് സിക്‌സും ആറ് ഫോറും. ഷറഫുദ്ദീന്‍ (20) സല്‍മാനൊപ്പം പുറത്താവാതെ നിന്നു. 

സഞ്ജു ഇല്ലാതെ കേരളത്തിന്റെ തുടര്‍ച്ചയായ അഞ്ചാം മത്സരമാണിത്. മൂന്നെണ്ണം തോറ്റ കേരളത്തിന്റെ ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

കേരളാ ടീം: രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍ (ക്യാപ്റ്റന്‍), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, കൃഷ്ണ പ്രസാദ്, അബ്ദുള്‍ ബാസിത്ത്, ആനന്ദ് കൃഷ്ണന്‍, ആദിത്യ സര്‍വതെ, ഷറഫുദ്ദീന്‍, എം.ഡി. നിധീഷ്, ബേസില്‍ തമ്പി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ കളിക്കില്ലെന്ന് പറഞ്ഞ ബംഗ്ലാദേശിന് 'മുട്ടൻ പണി'; കോടികളുടെ നഷ്ടം, താരങ്ങളും കടുത്ത എതിർപ്പിൽ; പരസ്യമായി പറയാൻ മടി
അത്ഭുതങ്ങൾ പ്രതീക്ഷിച്ച് കേരളം, നിർണായക പോരിൽ നാണക്കേട് ഒഴിവാക്കാൻ പിടിച്ചുനിൽക്കണം; രഞ്ജിയിൽ ചണ്ഡിഗഢിന് 277 റൺസിന്‍റെ ലീഡ്