രഹാനെയും മടങ്ങി, ഇനി പ്രതീക്ഷ മധ്യനിര; ചെന്നൈക്കെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പൊരുതുന്നു

Published : May 07, 2025, 08:32 PM ISTUpdated : May 07, 2025, 08:33 PM IST
രഹാനെയും മടങ്ങി, ഇനി പ്രതീക്ഷ മധ്യനിര; ചെന്നൈക്കെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പൊരുതുന്നു

Synopsis

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി. നാല് വിക്കറ്റ് അവര്‍ക്ക് നഷ്ടമായി.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നാല് വിക്കറ്റ് നഷ്ടം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 13 ഓവറില്‍ നാലിന് 103 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ (14), ആന്ദ്രേ റസ്സല്‍ (0) എന്നിവരാണ് ക്രീസില്‍. ചെന്നൈക്ക് വേണ്ടി നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു. അന്‍ഷൂല്‍ കാംബോജ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.  പതിനൊന്ന് കളിയില്‍ പതിനൊന്ന് പോയന്റുള്ള കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നിലനിര്‍ത്താന്‍ ശേഷിച്ച മൂന്ന് കളിയും ജയിക്കണം.

റഹ്മാനുള്ള ഗുര്‍ബാസിന്റെ (11) വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമാകുന്നത്. അന്‍ഷൂലിന്റെ പന്തില്‍ നൂര്‍ അഹമ്മദിന് ക്യാച്ച്. പിന്നാലെ നരെയ്ന്‍ - രഹാനെ സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ നരെയ്ന്‍ പുറത്തായി. നൂര്‍ അഹമ്മദിന്റെ പന്തില്‍ ധോണി നരെയ്‌നെ സ്റ്റംപ് ചെയ്യുകയായിരുന്നു. അതേ ഓവറില്‍ രഘുവന്‍ഷിയും (1) മടങ്ങി. ധോണിക്ക് ക്യാച്ച്. പിന്നാലെ അജിന്‍ക്യ രഹാനെയെ (48) ജഡേജ മടക്കി. നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. ഉര്‍വില്‍ പട്ടേല്‍ ചെന്നൈ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു. ഡെവോണ്‍ കോണ്‍വെയും തിരിച്ചെത്തി. ഷെയ്ക് റഷീദ്, സാം കറന്‍  എന്നിവര്‍ പുറത്തായി. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. മനീഷ് പാണ്ഡെ സീസണില്‍ ആദ്യമായി കൊല്‍ക്കത്ത ജേഴ്‌സി അണിയും. വെങ്കടേഷ് അയ്യര്‍ പുറത്തായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംശി, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍, റിങ്കു സിംഗ്, മൊയിന്‍ അലി, രമണ്‍ദീപ് സിംഗ്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

ഇംപാക്ട് സബ്‌സ്: ഹര്‍ഷിത് റാണ, അനുകുല്‍ റോയ്, ലുവ്‌നിത്ത് സിസോദിയ, ആന്റിച്ച് നോര്‍്‌ജെ, മായങ്ക് മാര്‍കണ്ഡെ

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍, ഡെവോണ്‍ കോണ്‍വേ, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, രവിചന്ദ്രന്‍ അശ്വിന്‍, എം എസ് ധോണി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന. 

ഇംപാക്ട് സബ്‌സ്: ശിവം ദുബെ, കമലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്, ജാമി ഓവര്‍ട്ടണ്‍, ദീപക് ഹൂഡ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി