വിമര്‍ശകരുടെ വായടപ്പിച്ച് കെ എല്‍ രാഹുല്‍; വെടിക്കെട്ട് ഫിഫ്റ്റിക്കിടെ പിന്നിട്ടത് നിരവധി നാഴികക്കല്ലുകള്‍

Published : Sep 20, 2022, 08:30 PM ISTUpdated : Sep 20, 2022, 08:32 PM IST
വിമര്‍ശകരുടെ വായടപ്പിച്ച് കെ എല്‍ രാഹുല്‍; വെടിക്കെട്ട് ഫിഫ്റ്റിക്കിടെ പിന്നിട്ടത് നിരവധി നാഴികക്കല്ലുകള്‍

Synopsis

ഒരു ഘട്ടത്തില്‍ രണ്ടിന് 35 എന്ന നിലയിലായ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് രാഹുല്‍- സൂര്യകുമാര്‍ യാദവ് (46) കൂട്ടുകെട്ടായിരുന്നു. ഇരുവരും നാലാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിചേര്‍ത്തു.

മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ആരാധകരെ തൃപ്തരാക്കുന്ന പ്രകടനാണ് കെ എല്‍ രാഹുല്‍ പുറത്തെടുത്തത്. 35 പന്ത് നേരിട്ട താരം 55 റണ്‍സെടുത്തു. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. സ്‌ട്രൈക്കറ്റ് റേറ്റിന്റെ പേരില്‍ പഴി കേട്ടിരുന്ന താരം ആ പരാതിയും തീര്‍ത്തുകൊടുത്തു. 157.14 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

ഒരു ഘട്ടത്തില്‍ രണ്ടിന് 35 എന്ന നിലയിലായ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് രാഹുല്‍- സൂര്യകുമാര്‍ യാദവ് (46) കൂട്ടുകെട്ടായിരുന്നു. ഇരുവരും നാലാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രാഹുലിനെ ജോഷ് ഹേസല്‍വുഡ് പുറത്താക്കി. ഡ്രസിംഗ് റൂമിലേക്ക് തിരികെ നടക്കുമ്പോള്‍ ചില നാഴികക്കല്ലുകലും രാഹുല്‍ പിന്നിട്ടിരുന്നു.

കാര്യവട്ടം ട്വന്റി 20: ടിക്കറ്റ് വിൽപ്പന തുടങ്ങി, ഇതുവരെ വിറ്റത് 13,567 ടിക്കറ്റുകള്‍

ടി20യില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യന്‍ ഓപ്പണറെന്ന റെക്കോര്‍ഡ് രാഹുല്‍ സ്വന്തമാക്കി. മൂന്ന് ഫിഫ്റ്റികളാണ് രാഹുലിന്റെ അക്കൗണ്ടില്‍. രണ്ട് വീതം നേടിയിട്ടുള്ള രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍ എന്നിവരെയാണ് രാഹുല്‍ പിന്തള്ളിയത്. 

ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 2000 റണ്‍സെന്ന നാഴികക്കല്ലും രാഹുല്‍ പിന്നിട്ടു. 18-ാം അര്‍ധ സെഞ്ചുറിയാണ് രാഹുല്‍ സ്വന്തമാക്കിയത്. ഇതോടെ വിമര്‍ശകരുടെ വായടപ്പിക്കാനും രാഹുലിന് സാധിച്ചു. താരത്തന്റെ മെല്ലപ്പോക്ക് ടി20 ക്രിക്കറ്റിന് യോജിച്ചതല്ലെന്ന അഭിപ്രായം നേരത്തെ ഉണ്ടായിരുന്നു. ഏഷ്യാ കപ്പില്‍ മോശം ഫോമിലായതോടെ താരത്തെ പുറത്താക്കണെന്ന വാദവുമുണ്ടായി.

ജസ്പ്രിത് ബുമ്രയുടെ തിരിച്ചുവരവ് വൈകും; കാരണം വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ

രാഹുല്‍, സൂര്യ എന്നിവരുടെ കരുത്തില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ് ഇന്ത്യ. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 18 ഓവറില്‍ അഞ്ച് വിക്കററ് നഷ്ടത്തില്‍ 176 റണ്‍സെടുത്തിട്ടുണ്ട്. ദിനേശ് കാര്‍ത്തിക് (6), ഹാര്‍ദിക് പാണ്ഡ്യ (46) എന്നിവരാണ് ക്രീസില്‍.

PREV
Read more Articles on
click me!

Recommended Stories

ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍