
ദുബായ് ഐസിസി ടി20 റാങ്കിംഗിൽ നേട്ടം കെയ്ത് ഇന്ത്യൻ താരം കെ എൽ രാഹുൽ. പുതിയ റാങ്കിംഗിൽ രാഹുൽ ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോലി അഞ്ചാം സ്ഥാനം നിലനിർത്തി. ഏകദിന റാങ്കിംഗിൽ പാക് നായകൻ ബാബർ അസമിന് കീഴിൽ രണ്ടാം സ്ഥാനത്താണ് കോലി. രോഹിത് മൂന്നാം സ്ഥാനം നിലനിർത്തി.
ഏകദിനത്തിലും ടി20യിലും ആദ്യ പത്തിലുള്ള ഒരേയോരു ഇന്ത്യൻ ബാറ്റ്സ്മാനാണ് കോലി. ഏകദിനത്തിലും ടി20യിലും ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യൻ ബൗളർ ജസ്പ്രീത് ബുമ്രയാണ്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സ് ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ കരിയറിലെ ഏറ്റവും മികച സ്ഥാനമായ മൂന്നാം റാങ്കിലെത്തി. നാലാം സ്ഥാനത്തെത്തിയതായിരുന്നു ഇതിന് മുമ്പത്തെ വോക്സിന്റെ മികച്ച നേട്ടം.
ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ട് ആണ് ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശിന്റെ മെഹ്ദ് ഹസനാണ് രണ്ടാമത്. ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലൻ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ആരോൺ ഫിഞ്ച് രണ്ടാമതും ബാബർ അസം മൂന്നാം സ്ഥാനത്തുമാണ്. ന്യൂസിലൻഡിന്റെ ഡെവോൺ കോൺവെയാണ് നാലാം സ്ഥാനത്ത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!