കെ എല്‍ രാഹുലിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നത് ഇഷ്ടക്കാരനായതിനാല്‍, തുറന്നടിച്ച് മുന്‍ താരം

Published : Feb 11, 2023, 03:01 PM IST
കെ എല്‍ രാഹുലിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നത് ഇഷ്ടക്കാരനായതിനാല്‍, തുറന്നടിച്ച് മുന്‍ താരം

Synopsis

ഇത്രയധികം അവസരങ്ങള്‍ നല്‍കിയിട്ടും രാഹുലിന്‍റെ പ്രകടനത്തില്‍ കാര്യമായ പുരോഗതിയില്ലെങ്കില്‍ അദ്ദേഹത്തെ ടീമിലെടുക്കുന്നത് കഴിവിന്‍റെ അടിസ്ഥാനത്തിലല്ലെന്ന് വ്യക്തം. ഇഷ്ടക്കാരനായതുകൊണ്ടാണ് അദ്ദേഹത്തിന് ടീമില്‍ സ്ഥാനം ലഭിക്കുന്നത്.

നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ നാഗ്പൂര്‍ ടെസ്റ്റിലും ബാറ്റിംഗില്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്. രാഹുല്‍ ഇന്ത്യന്‍ ടീമില്‍ തുടരുന്നത് മികച്ച പ്രകടം കൊണ്ടല്ല, ചിലരുടെ ഇഷ്ടക്കാരനായതിനാലാണെന്ന് വെങ്കിടേഷ് പ്രസാദ് പറഞ്ഞു.

കെ എല്‍ രാഹുലിന്‍രെ പ്രതിഭയോടും കഴിവിനോടും എനിക്കേറെ ബഹുമാനമുണ്ട്. എന്നാല്‍ സങ്കടകരമായ വസ്തുത എന്താണെന്ന് വെച്ചാല്‍ രാജ്യത്തിനായി അരങ്ങേറി എട്ടുവര്‍ഷത്തിനിടെ 46 ടെസ്റ്റുകള്‍ കളിച്ചിട്ടും രാഹുലിന്‍റെ ടെസ്റ്റ് ശരാശരി34 മാത്രമാണ്. ഇത് ഇത്രയധികം അവസരങ്ങള്‍ നല്‍കിയിട്ടും രാഹുലിന്‍റെ പ്രകടനത്തില്‍ കാര്യമായ പുരോഗതിയില്ലെങ്കില്‍ അദ്ദേഹത്തെ ടീമിലെടുക്കുന്നത് കഴിവിന്‍റെ അടിസ്ഥാനത്തിലല്ലെന്ന് വ്യക്തം. ഇഷ്ടക്കാരനായതുകൊണ്ടാണ് അദ്ദേഹത്തിന് ടീമില്‍ സ്ഥാനം ലഭിക്കുന്നത്.

'വൈസ് ക്യാപ്റ്റനെ പുറത്താക്കാന്‍ പാടില്ല എന്നൊന്നുമില്ല'; കെ എല്‍ രാഹുലിന് അന്ത്യശാസനം

അസ്ഥിരതയുടെ കാര്യത്തില്‍ സ്ഥിരത പുലര്‍ത്തുന്ന രാഹുല്‍ എട്ടു വര്‍ഷമായിട്ടും വലിയ പ്രകടനങ്ങളൊന്നും പുറത്തെടുത്തിട്ടില്ല. എന്നിട്ടും പല മുന്‍ താരങ്ങളും രാഹുലിനെതിരെ ഒരക്ഷരം പറയുന്നില്ല. ഐപിഎല്‍ കരാര്‍ നഷ്ടമാകുമോ എന്ന് ഭയന്നാണോ എന്ന് അറിയില്ല. കാരണം, രാഹുല്‍ ഒരു ഐപിഎല്‍ ടീമന്‍റെ ക്യാപ്റ്റനാണല്ലോ, വെറുതെ ക്യാപ്റ്റനെ പിണക്കി പണി മേടിക്കേണ്ട കാര്യമില്ലല്ലോ. ഇന്നത്തെ കാലത്ത് ഒന്നും കണ്ടില്ലെന്ന് നടിച്ച് മിണ്ടാതിരിക്കുന്നതാണ് നല്ലത്, സത്യം പറയാന്‍ ആള്‍ക്കാര്‍ക്ക് മടിയാണെന്നും വെങ്കിടേഷ് പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച രാഹുല്‍ പരമ്പര നേടിയെങ്കിലും ബാറ്റിംഗില്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് വിവാഹത്തിനായി ന്യൂസിലന്‍ഡിനും ശ്രീലങ്കക്കുമെതിരായ പരമ്പരകളില്‍ നിന്ന് വിട്ടു നിന്ന രാഹുല്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ 20 റണ്‍സ് മാത്രമെടുത്ത് പുറത്തായതാണ് വെങ്കിടേഷ് പ്രസാദിനെ ചൊടിപ്പിച്ചത്. മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെയും ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചു കൂട്ടുന്ന സര്‍ഫ്രാസ് ഖാനെയും പോലുള്ള യുവതാരങ്ങളെ തഴഞ്ഞാണ് രാഹുലിന് വീണ്ടും അവസരം നല്‍കിയത്. കഴിഞ്ഞ ഒമ്പത് ഇന്നിംഗ്സില്‍ ഒരു തവണ മാത്രമാണ് രാഹുല്‍ അര്‍ധസെഞ്ചുറി നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു മാത്രമല്ല, ലോകകപ്പില്‍ ഗില്ലിന് പകരക്കാരാവാന്‍ ക്യൂവില്‍ നിരവധി പേര്‍, എന്നിട്ടും കണ്ണടച്ച് സെലക്ടര്‍മാര്‍
ക്ലച്ചുപിടിക്കാതെ ഗില്‍; എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരിത്തും?