Latest Videos

രാജസ്ഥാന്‍ റോയല്‍സിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി! കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ലഖ്‌നൗവിനെതിരെ

By Web TeamFirst Published May 5, 2024, 1:54 PM IST
Highlights

തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് കൊല്‍ക്കത്ത ഇന്ന് ലഖ്‌നൗവിനെതിരെ ഇറങ്ങുന്നത്. എന്നാല്‍ കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

ലഖ്‌നൗ: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടാനൊരുങ്ങുകയാണ്. ഇന്നത്തെ രണ്ടാം മത്സരത്തിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, പഞ്ചാബ് കിംഗ്‌സിനെ നേരിടും. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് ഉറ്റുനോക്കുന്ന മത്സരം രണ്ടാമത്തേതാണ്. വിജയം കൊല്‍ക്കയ്‌ക്കൊപ്പമാണെങ്കില്‍ രാജസ്ഥാനെ മറിടന്ന് ഒന്നാമെത്താന്‍ അവര്‍ക്കാവും. മറിച്ചാണെങ്കില്‍ തല്‍സ്ഥിതി തുടരും. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന് 14 പോയിന്റാണുള്ളത്. കൊല്‍ക്കത്തയ്ക്ക് നിലവില്‍ 14 പോയിന്റുണ്ട്. ഇന്ന് ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ രാജസ്ഥാനെ മറികടക്കാം.

തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് കൊല്‍ക്കത്ത ഇന്ന് ലഖ്‌നൗവിനെതിരെ ഇറങ്ങുന്നത്. എന്നാല്‍ കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. മുംബൈക്കെതിരെ അവസാനം കളിച്ച മത്സരത്തില്‍ മുന്‍നിര ബാറ്റര്‍മാരെല്ലാം വീണു. വെങ്കടേഷ് അയ്യറുടെയും മനീഷ് പാണ്ഡ്യയുടെയും ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയെ രക്ഷിച്ചത്. എന്നാല്‍ ഇന്ന് ഓപ്പണിംഗില്‍ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നും തകര്‍ത്തടിച്ചാല്‍ കൊല്‍ക്കത്തയെ പിടിച്ചുകെട്ടുക ലഖ്‌നൗവിന് എളുപ്പമാകില്ല. പിന്നീട് വരുന്നവരെല്ലാം അപകടകാരികള്‍.

മുംബൈക്കെതിരെ ബൗളിംഗ് യൂണിറ്റ് മിന്നും പ്രകടനം പുറത്തെടുത്തതാണ് മറ്റൊരു പ്രതീക്ഷ. സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഫോമിലെത്തി. സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും നയിക്കുന്ന സ്പിന്‍ ബൗളിംഗും എതിരാളികള്‍ കരുതിയിരിക്കണം. ടേബിളില്‍ 12 പോയിന്റുമായി കൊല്‍ക്കത്തയ്ക്ക് തൊട്ടുപിന്നിലുണ്ട് ലഖ്‌നൗ. ജയിക്കാനായാല്‍ പ്ലേ ഓഫ് സാധ്യത സജീവമാകും. ഈ സീസണില്‍ ഇതിന് മുന്‍പ് കൊല്‍ക്കത്തയെ നേരിട്ടപ്പോള്‍ 8 വിക്കറ്റിന്റെ വമ്പന്‍ തോല്‍വി. ഇതിന്റെ കണക്ക് തീര്‍ക്കാന്‍ കൂടിയാണ് ലഖ്‌നൗ സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. 

ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് നാഡയുടെ വിലക്ക്! പാരീസ് ഒളിംപിക്‌സ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി

കൊല്‍ക്കത്തയെ പോലെ ലക്‌നൗവും അവസാനം ഏറ്റുമുട്ടിയത് മുംബൈയോട്. 144ന് മുംബൈയെ എറിഞ്ഞിട്ടെങ്കിലും ജയിക്കാനായത് വെറും നാല് പന്ത് ബാക്കി നില്‍ക്കെ. മാര്‍ക്കസ് സ്റ്റോയിനിസിന്റെ  ഓള്‍റൗണ്ട് മികവാണ് ലഖ്‌നൗവിന്റെ കരുത്ത്. കെ എല്‍ രാഹുല്‍ മികച്ച തുടക്കം നല്‍കിയാല്‍ സ്‌കോര്‍ ഉയരും. എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുന്നതില്‍ ടീം പരാജയപ്പെടുന്നു.

click me!