
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. സീസണില്‍ രണ്ടുകളിയില്‍ മാത്രം തോറ്റ കൊല്‍ക്കത്ത പത്ത് പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ്. മൂന്ന് ജയവും നാല് തോല്‍വിയുമുള്ള കൊല്‍ക്കത്ത ഏഴാം സ്ഥാനത്തും. ഇതിന് മുന്‍പ് ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് രണ്ട് മത്സരത്തിലും കൊല്‍ക്കത്ത ഒരു കളിയിലും ജയിച്ചു. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: സുനില്‍ നരെയ്ന്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, അംഗ്കൃഷ് രഘുവംഷി, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, ഹര്‍ഷിത് റാണ, ആന്റിച്ച് നോര്‍ജെ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (്ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂതര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ്മ / വാഷിംഗ്ടണ്‍ സുന്ദര്‍.
ഇന്ന് ജയിച്ചാല്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് വീണ്ടും ആറാം സ്ഥാനത്തെത്താം. നിലവില്‍ മുംബൈക്ക് എട്ട് പോയിന്റും കൊല്‍ക്കത്തയ്ക്ക് ആറ് പോയിന്റുമാണുള്ളത്. ഗുജറാത്ത് പോയിന്റ് ലീഡ് വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ വിജയത്തിന് പിന്നാലെയാണ് മുംബൈ ഇന്ത്യന്‍സ് ആറാം സ്ഥാനത്തേക്ക് കയറിയത്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് ഇത്രയും തന്നെ പോയിന്റുണ്ട്.
നാല് വിജയവും നാല് തോല്‍വിയും. ചെന്നൈ അവസാന സ്ഥാനത്ത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമാണ് ചെന്നൈക്ക്. എട്ട് മത്സരങ്ങളില്‍ ആറെണ്ണം പരാജപ്പെട്ടു രണ്ട് മത്സരം മാത്രമാണ് ജയിച്ചത്. പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മൂന്നാം സ്ഥാനത്തേക്കും കയറി. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആര്‍സിബിക്ക് 10 പോയിന്റാണുള്ളത്. അഞ്ച് ജയവും മൂന്ന് തോല്‍വിയും. എട്ട് മത്സരങ്ങളില്‍ മൂന്നാം തോല്‍വി ഏറ്റുവാങ്ങിയ പഞ്ചാബ് നാലാം സ്ഥാനത്താണ്. അവര്‍ക്കും പത്ത് പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ആര്‍സിബിക്ക് പിന്നിലായി.