സ്റ്റാറായി കുല്‍ദീപ്; ക്രിക്കറ്റ് പുരസ്‌കാരങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ അശ്വമേധം

Published : Feb 26, 2019, 06:39 PM IST
സ്റ്റാറായി കുല്‍ദീപ്; ക്രിക്കറ്റ് പുരസ്‌കാരങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ അശ്വമേധം

Synopsis

ഇഎസ്‌പിഎന്‍- ക്രിക്ഇന്‍ഫോ പുരസ്കാരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മേൽക്കൈ. ആകെയുള്ള 12 പുരസ്കാരങ്ങളില്‍ അഞ്ചെണ്ണം ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി.

ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ഇഎസ്‌പിഎന്‍- ക്രിക്ഇന്‍ഫോ പുരസ്കാരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മേൽക്കൈ. ആകെയുള്ള 12 പുരസ്കാരങ്ങളില്‍ അഞ്ചെണ്ണം ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. രണ്ട് പുരസ്കാരങ്ങള്‍ നേടിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവാണ് കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. ഏകദിനത്തിലും ട്വന്‍റി 20യിലും മികച്ച ബൗളിംഗ് പ്രകടനത്തിനുള്ള അംഗീകാരം കുൽദീപ് യാദവ് സ്വന്തമാക്കി.

ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പരയിൽ തിളങ്ങിയ ചേതേശ്വര്‍ പൂജാര മികച്ച ബാറ്റിംഗ് പ്രകടനത്തിനും ജസ്പ്രീത് ബുംറ മികച്ച ബൗളിംഗ് പ്രകടനത്തിനുമുള്ള പുരസ്കാരം നേടി. വനിതാ ലോക ട്വന്‍റി 20യിൽ ന്യുസീലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ ഹര്‍മന്‍പ്രീത് കൗര്‍ വനിതാ ട്വന്‍റി 20യിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിനുള്ള പുരസ്കാരം നേടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശ്രീലങ്കയുടെ സ്പിന്‍ കെണി മറികടക്കാൻ തയ്യാറെടുപ്പ് ശക്തമാക്കി ടീം ഇന്ത്യ; 4 യുവ സ്പിന്നർമാർ കൂടി ടീമിനൊപ്പം ചേരും
പ്രീതി സിന്‍റയുമായി പ്രണയത്തിലായിരുന്നോ?; വർഷങ്ങൾ നീണ്ട ഗോസിപ്പുകളിൽ ഒടുവിൽ മൗനം വെടിഞ്ഞ് ബ്രെറ്റ് ലീ