കോലിയും ധോണിയുമല്ല; പന്തെറിയാന്‍ ബുദ്ധിമുട്ടേറിയ താരത്തെ കുറിച്ച് കുല്‍ദീപ് യാദവ്

Published : May 06, 2020, 02:11 PM ISTUpdated : May 08, 2020, 09:48 PM IST
കോലിയും ധോണിയുമല്ല; പന്തെറിയാന്‍ ബുദ്ധിമുട്ടേറിയ താരത്തെ കുറിച്ച് കുല്‍ദീപ് യാദവ്

Synopsis

രോഹിത്തോ അല്ലെങ്കില്‍ കോലിയോ അല്ല ആ താരം. ചേതേശ്വര്‍ പൂജാരയാണ് എനിക്കെതിരെ നന്നായി കളിക്കുന്ന താരമെന്ന് കുല്‍ദീപ് പറഞ്ഞു.

മുംബൈ: സ്പിന്നിനെതിരെ നന്നായി കളിക്കുന്നവരാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍. വിരാട് കോലിലും രോഹിത് ശര്‍മയുമെല്ലാം അങ്ങനെ തന്നെ. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ മിക്ക സ്പിന്നര്‍മാരില്‍ ഒരാളാണ് കുല്‍ദീപ് യാദവ്. റ്വിസ്റ്റ് സ്പിന്നറായ കുല്‍ദീപിന്റെ പന്തുകള്‍ പലപ്പോഴും എതിര്‍ ബാറ്റ്‌സ്മാന്മാരെ വട്ടം കറക്കിയിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തനിക്കെതിരെ നന്നായി കളിക്കുന്ന താരമാരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കുല്‍ദീപ്. 

രോഹിത്തോ അല്ലെങ്കില്‍ കോലിയോ അല്ല ആ താരം. ചേതേശ്വര്‍ പൂജാരയാണ് എനിക്കെതിരെ നന്നായി കളിക്കുന്ന താരമെന്ന് കുല്‍ദീപ് പറഞ്ഞു. ''സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി കളിക്കുന്ന താരമാണ് പുജാര. ഏതു ഓഫ്സ്പിന്നര്‍ക്കെതിരേയും ടെസ്റ്റില്‍ അദ്ദേഹം നന്നായി കളിക്കും. ഏകദിനത്തില്‍ രോഹിത് ശര്‍മയാണ് സ്പിന്നിനെതിരേ ഏറ്റവും നന്നായി കളിക്കുന്ന താരം.''

യുവതാരങ്ങളും സ്പിന്നിനെതിനെ നന്നായി കളിക്കുന്നവരാണെന്ന് കുല്‍ദീപ് പറഞ്ഞു. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ അവര്‍ക്കൊരു മടിയുമില്ല. എന്നാല്‍ ടെസ്റ്റില്‍ പുജാരയ്ക്കെതിരേ ബൗള്‍ ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയതെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.

2018-19ല്‍ ചരിത്രത്തില്‍ ആദ്യമായി ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കൈക്കലാക്കിയപ്പോള്‍ പുജാരയായിരുന്നു ടീമിന്റെ ഹീറോ. നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബിഗ് ബാഷില്‍ 'ടെസ്റ്റ്' കളിച്ച് കിംഗ് ബാബർ മടങ്ങുന്നു; വിടപറയുന്നത് നാണക്കേടിന്‍റെ റെക്കോർഡുമായി, ആരാധകർക്ക് നിരാശ
അര്‍ജ്ജുന്‍ ആസാദിനും മനന്‍ വോറക്കും സെഞ്ചുറി, കേരളത്തെ പഞ്ഞിക്കിട്ട് ചണ്ഡീഗഡ്, രഞ്ജി ട്രോഫിയില്‍ കൂറ്റന്‍ ലീഡിലേക്ക്