ധോണിയെ മിസ് ചെയ്യുന്നു, കോലി പ്രചോദിപ്പിക്കും; വെളിപ്പെടുത്തി കുല്‍ദീപ്

Published : Jun 29, 2020, 03:45 PM IST
ധോണിയെ മിസ് ചെയ്യുന്നു, കോലി പ്രചോദിപ്പിക്കും; വെളിപ്പെടുത്തി കുല്‍ദീപ്

Synopsis

എം എസ് ധോണിയുടെയും വിരാട് കോലിയുടെയും ക്യാപ്റ്റന്‍സി താരത്യം ചെയ്ത് ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ്. യുവതാരങ്ങളെ എപ്പോഴും പ്രചോദിപ്പിക്കുന്ന ക്യാപ്റ്റനാണ് കോലിയെന്ന് താരം പറഞ്ഞു.

ദില്ലി: എം എസ് ധോണിയുടെയും വിരാട് കോലിയുടെയും ക്യാപ്റ്റന്‍സി താരത്യം ചെയ്ത് ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ്. യുവതാരങ്ങളെ എപ്പോഴും പ്രചോദിപ്പിക്കുന്ന ക്യാപ്റ്റനാണ് കോലിയെന്ന് താരം പറഞ്ഞു. എന്നാല്‍ ധോണി കാര്യങ്ങള്‍ പെട്ടന്ന് പഠിച്ച് നിര്‍ദേശം നല്‍കാന്‍ കെല്‍പ്പുള്ള ക്യാപ്റ്റനായിരുന്നുവെന്നും കുല്‍ദീപ് പറഞ്ഞു. 
 
ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കോലി, ധോണി എന്നിവരെ കുല്‍ദീപ് പ്രശംസിച്ചത്. അദ്ദേഹം തുടര്‍ന്നു... ''വിക്കറ്റ് പിന്നില്‍ ധോണിയെ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. എത്രയും വേഗം ധോണി തിരിച്ചെത്തുമെന്നും വീണ്ടും കളിക്കാന്‍ സാധിക്കുമെന്നുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കരിയറില്‍ ഏറെ സഹായിച്ചിട്ടുള്ളത് ധോണിയുടെ ഉപദേശങ്ങളാണ്. മത്സരത്തിന്് മുമ്പ് അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്ന് പറയുന്ന ക്യാപ്റ്റനല്ല ധോണി. അദ്ദേഹം ആവശ്യം എന്താണെന്ന് പരിശോധിച്ച് മത്സരത്തിനിടെ അടുത്തുവന്ന് സംസാരിക്കും. 

യുവതാരങ്ങലെ എപ്പോവും പ്രചോദിപ്പിക്കുന്ന പ്രകൃതമാണ് കോലിയുടേത്. ഒരു ബൗളറുടെ വികാരം നന്നായി മനസ്സിലാവുന്നയാളാണ് വിരാട് ഭായ്. എങ്ങനെ ബൗള്‍ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിക്കൊണ്ടിരിക്കും. വിരാട് ലോകോത്തര താരമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ബാറ്റിങ്, ഫീല്‍ഡിങ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് ഏതുമാവട്ടെ കോലി മിടുക്കനാണ്. കോലിയുമായി താരതമ്യം ചെയ്യാന്‍ ഇന്ന് മറ്റുതാരങ്ങളില്ല.

കോലി, ധോണി എന്നിവരെക്കൂടാതെ രോഹിത് ശര്‍മയും സഹായിക്കാറുണ്ട്. കോലി, ധോണി, രോഹി തുടങ്ങിയ സീനിയര്‍ താരങ്ങളുടെ കീഴില്‍ കളിക്കാനായത് ഭാഗ്യമായിട്ടാണ് കാണുന്നത്.''  കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് ഹസാരെ ട്രോഫി: ഡല്‍ഹി-ആന്ധ്ര മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി, കോലിയുടെ കളി കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ
'ഗില്ലിനെ ഓപ്പണറാക്കി സെലക്ടര്‍മാര്‍ ചെയ്തത് വലിയ തെറ്റ്, ഒഴിവാക്കിയത് മറ്റ് മാര്‍ഗങ്ങളില്ലാതെ', തുറന്നു പറഞ്ഞ് മുന്‍ താരം