
കൊളംബൊ: 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിനെ കുറിച്ച് വിചിത്രമായ വെളിപ്പെടുത്തലുമായി മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി. ഫൈനലില്‍ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ മനപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്ന് മഹിന്ദാനന്ദ അലുത്ഗമേജ് പറഞ്ഞു. ശ്രീലങ്കന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു മഹിന്ദാനന്ദ. 2011ല്‍ ലങ്കയുടെ കായിക മന്ത്രിയായിരുന്നു ഇദ്ദേഹം.
ഫൈനല്‍ കോഴക്കളിയായിരുന്നു എന്നാണ് മഹിന്ദാനന്ദ പറയുന്നത്. ''ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നു. ലങ്കയാണ് ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ ലോകകപ്പ് ഇന്ത്യക്ക് വിറ്റു. ഇതിപ്പോള്‍ എനിക്ക് പറയമമെന്ന്് തോന്നി. ഒരു താരത്തെയും ഈ ഫിക്‌സിംഗുമായി ഞാന്‍ ബന്ധപ്പെടുത്തുന്നില്ല. എന്നാല്‍ ടീം തിരഞ്ഞെടുപ്പിന് ഇതില്‍ പങ്കുണ്ട്. ഈ കോഴയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല.'' അദ്ദേഹം പറഞ്ഞു.
ഫൈനലില്‍ കമന്റേറ്ററായിരുന്നു അര്‍ജുന രണതുംഗ മത്സരത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് നേരത്തെ പറഞ്ഞിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. എന്നാല്‍ 49ാം ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!