ഗുണതിലകയ്‌ക്കെതിരെ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ കടുത്ത നടപടി; ഇനിയൊരു തിരിച്ചുവരവിന് പ്രതീക്ഷ വേണ്ട

Published : Nov 07, 2022, 04:28 PM IST
ഗുണതിലകയ്‌ക്കെതിരെ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ കടുത്ത നടപടി; ഇനിയൊരു തിരിച്ചുവരവിന് പ്രതീക്ഷ വേണ്ട

Synopsis

29കാരിയായ യുവതിയെ ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെയാണ് ഗുണതിലക പരിചയപ്പെടുന്നത്. ശേഷം, ഈമാസം രണ്ടിന് റോസ് ബേയിലുള്ള വസതിയില്‍ വച്ചു ലൈഗിംകമായി പീഡിപ്പിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

കൊളംബൊ: ഓസ്‌ട്രേലിയയില്‍ 29കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ധനുഷ്‌ക ഗുണതിലകയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ തീരുമാനം. ഇന്നലെ (ഞായറാഴ്ച്ച) പുലര്‍ച്ചെയാണ് സിഡ്നി പൊലീസ് 31കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം രണ്ടിനായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം. ലോകകപ്പില്‍ നിന്ന് പുറത്തായ ശ്രീലങ്ക കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചിരുന്നു.

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക പ്രസ്താവന ഇങ്ങനെ... ''ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ധനുഷ്‌ക ഗുണതിലകയെ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. വരുന്ന ഒരു മത്സരങ്ങള്‍ക്കും അദ്ദേഹത്തിന്റെ പേര് പരിഗണിക്കില്ല. ഓസ്‌ട്രേലിയയില്‍ 29കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് താരം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം.'' ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഗുണതിലകയുടെ ജാമ്യാപേക്ഷ ഇന്ന് രാവിലെ തള്ളിയിരുന്നു. 

29കാരിയായ യുവതിയെ ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെയാണ് ഗുണതിലക പരിചയപ്പെടുന്നത്. ശേഷം, ഈമാസം രണ്ടിന് റോസ് ബേയിലുള്ള വസതിയില്‍ വച്ചു ലൈഗിംകമായി പീഡിപ്പിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. പരാതി ലഭിച്ചതിന് ശേഷം നടത്തിയ തെളിവെടുപ്പിന് ഒടുവിലാണ് സിഡ്നിയിലെ ഹോട്ടലില്‍നിന്നു ലങ്കന്‍ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിരാട് കോലിക്ക് വീണ്ടും ഐസിസി പുരസ്കാരം; ഒക്ടോബറിലെ താരം

ശനിയാഴ്ച, ഇംഗ്ലണ്ടിനോട് തോറ്റതിനു പിന്നാലെ ശ്രീലങ്ക ടി20 ലോകകപ്പില്‍നിന്നു പുറത്തായിരുന്നു. ഇടങ്കയ്യന്‍ ബാറ്ററായ ഗുണതിലക സൂപ്പര്‍ 12ന് മുമ്പ് നടന്ന മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. നമീബിയയ്‌ക്കെതിരെ നടന്ന ശ്രീലങ്കയുടെ ആദ്യ ലോകകപ്പ് മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായിരുന്നു. പിന്നീട് പരിക്കിനെ തുടര്‍ന്ന് താരത്തെ ഒഴിവാക്കി. പകരം അഷെന്‍ ഭ്ണ്ഡാരയെ ഉള്‍പ്പെടുത്തി. എന്നാല്‍ താരം ഓസ്ട്രേലിയയില്‍ തുടരുകയായിരുന്നു. ഇതിനെടെയാണ് പീഡനക്കേസില്‍ അറസ്റ്റിലാകുന്നത്.

ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു. 67 റണ്‍സെടുത്ത പതും നിസ്സങ്കയായിരുന്നു അവരുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 19.4 ഓവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 36 പന്തില്‍ 42 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്സാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അലക്സ് ഹെയ്ല്‍സ് 47 റണ്‍സെടുത്തിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മലയാളികള്‍ക്ക് ആഘോഷിക്കാനുള്ള വാര്‍ത്ത; ഐപിഎല്ലിന് വേദിയാകാന്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും
ശ്രേയസ് പുറത്തിരിക്കും, ഇഷാന്‍ കിഷന്‍ മൂന്നാമന്‍; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് ആദ്യ ടി20ക്ക്, സാധ്യതാ ഇലവന്‍