ടി 20 ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ലസിത് മലിംഗ

Published : Sep 01, 2019, 10:57 PM ISTUpdated : Sep 01, 2019, 11:04 PM IST
ടി 20 ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ലസിത് മലിംഗ

Synopsis

ന്യൂസിലന്‍ഡിന്റെ കോളിന്‍ ഡീ ഗ്രാന്‍ഡോമെയെ പുറത്താക്കിയതോടെ 98 വിക്കറ്റെടുത്തിട്ടുള്ള പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയെ മറികടന്ന 99 വിക്കറ്റുമായി മലിംഗ ഒന്നാമതെത്തി.

കൊളംബോ: ടി20 ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന നേട്ടമാണ് മലിംഗ സ്വന്തമാക്കിയത്.

ന്യൂസിലന്‍ഡിന്റെ കോളിന്‍ ഡീ ഗ്രാന്‍ഡോമെയെ പുറത്താക്കിയതോടെ 98 വിക്കറ്റെടുത്തിട്ടുള്ള പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയെ മറികടന്ന 99 വിക്കറ്റുമായി മലിംഗ ഒന്നാമതെത്തി. 74 മത്സരങ്ങളില്‍ നിന്നാണ് മലിംഗ 99 വിക്കറ്റ് നേടിയത്. 99 മത്സരങ്ങളില്‍ നിന്നായിരുന്നു അഫ്രീദി 98 വിക്കറ്റ് നേടിയത്.

റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയെങ്കിലും ലങ്കയെ ജയത്തിലെത്തിക്കാന്‍ മലിംഗക്കായില്ല. മത്സരത്തിലെ നിര്‍ണായക പത്തൊമ്പതാം ഓവര്‍ എറിഞ്ഞ മലിംഗയുടെ ആദ്യ പന്ത് വൈഡായി ബൗണ്ടറി കടന്നതോടെ ശ്രീലങ്ക കളി കൈവിട്ടു. ആ ഓവറില്‍ ഡാരില്‍ മിച്ചല്‍ മലിംഗയെ സിക്സറിന് പറത്തുകയും ചെയ്തു. നാലോവറില്‍ 23 റണ്‍സ് വഴങ്ങി മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റിന് ജയിച്ചു..

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ആര്‍സിബിയോട് തോറ്റത് 18 റണ്‍സിന്
മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി; ബാറ്റിംഗിനിടെ രോഹിത് ശര്‍മ പരിക്കേറ്റ് പുറത്ത്