ഒന്നും എളുപ്പമായിരുന്നില്ല; പി എസ് ജിയിലെ ദുരനുഭവങ്ങള്‍ തുറന്നു പറ‌ഞ്ഞ് മെസി

Published : Jun 25, 2023, 08:33 AM IST
 ഒന്നും എളുപ്പമായിരുന്നില്ല; പി എസ് ജിയിലെ ദുരനുഭവങ്ങള്‍ തുറന്നു പറ‌ഞ്ഞ് മെസി

Synopsis

ആരാധകരുടെ മോശം പെരുമാറ്റം വിഷമമുണ്ടാക്കി. തന്നെ ബഹുമാനിച്ചവരെ മാത്രമേ ഓർക്കുകയുള്ളൂ എന്നും മെസി പറഞ്ഞു. ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെ തുട‍ർന്ന് 2021ലാണ് മെസി പി എസ് ജിയിലെത്തിയത്.

പാരീസ്: പിഎസ്‌ജിയിലെ സാഹചര്യങ്ങളുമായി തനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്ന് ലിയോണൽ മെസി. ഒരുവിഭാഗം ആരാധകരുടെ മോശം പെരുമാറ്റം ക്ലബ് വിടാൻ കാരണമായെന്നും മെസി പറഞ്ഞു. അമേരിക്കൻ ക്ലബ് ഇന്‍റർ മയാമിയിൽ ചേരാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ലിയോണൽ മെസി പി എസ് ജിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്.

തുടക്കം മുതൽ പി എസ് ജിയുമായി പൊരുത്തപ്പെടാൻ പ്രായസപ്പെട്ടു. പ്രീ സീസൺ ഉണ്ടായിരുന്നില്ല. പുതിയ കളിരീതി, പുതിയ ടീമംഗങ്ങൾ, പുതിയ നഗരം തനിക്കും കുടുംബത്തിനും ഒന്നും എളുപ്പമായിരുന്നില്ല. ഡ്രസ്സിംഗ് റൂമിൽ അടുത്തറിയുന്നവർ ഉണ്ടായിരുന്നിട്ടും പ്രതീക്ഷിച്ചതിനേക്കാൾ പ്രയാസമുണ്ടായി. തുടക്കത്തിൽ നല്ല പ്രോത്സാഹനം കിട്ടിയെങ്കിലും പിന്നീട് എല്ലാം മാറി.

ആരാധകരുടെ മോശം പെരുമാറ്റം വിഷമമുണ്ടാക്കി. തന്നെ ബഹുമാനിച്ചവരെ മാത്രമേ ഓർക്കുകയുള്ളൂ എന്നും മെസി പറഞ്ഞു. ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെ തുട‍ർന്ന് 2021ലാണ് മെസി പി എസ് ജിയിലെത്തിയത്. ക്ലബിനായി 32 ഗോളും മുപ്പത്തിയഞ്ച് അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം. ബാഴ്സലോണയുടെയും പ്രീമിയർ ലീഗ് ക്ലബ് ക്ലബുകളുടേയും സൗദി ക്ലബ് അൽ ഹിലാലിന്‍റെയും ഓഫറുകൾ നിരസിച്ചാണ് മെസി ഇന്‍റർ മയാമിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്.

ഛേത്രിയും മഹേഷ് സിംഗും വലകുലുക്കി; നേപ്പാളിനെ പൂട്ടി സാഫ് കപ്പില്‍ ഇന്ത്യ സെമിയില്‍

രണ്ടുവർഷത്തേക്കാണ്  ഇന്‍റര്‍ മയാമിയുമായി മെസിക്ക് കരാർ. 1230 കോടി രൂപയാണ് ഇന്‍റര്‍ മയാമിയില്‍ മെസിയുടെ വാർഷിക പ്രതിഫലം. ജൂലൈ 21ന് ക്രൂസ് അസുലിനെതിരെയായിരിക്കും ഇന്‍റർ മയാമിയിൽ മെസിയുടെ അരങ്ങേറ്റം. പിഎസ്‌ജിയിൽ നിന്ന് ഇന്‍റർ മയാമിയിലേക്ക് പോകുന്ന മെസിക്ക് ഇനി ക്ലബ്ബ് ഫുട്ബോളിൽ വലിയ സ്വപ്നങ്ങളില്ല. കരിയറിന്‍റെ അവസാനത്തിൽ ഫുട്ബോളിനെ സമ്മർദ്ധമില്ലാതെ ആസ്വദിക്കനാണ് താന്‍ ഇന്‍റര്‍ മയാമി തെരഞ്ഞെടുത്തതെന്നും ഇന്നലെ 36-ാം പിറന്നാള്‍ ആഘോഷിച്ച മെസി വ്യക്തമാക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍