'കണ്ടം ക്രിക്കറ്റി'ലും ഡിആര്‍എസ്; രസകരമായ വീഡിയോ പങ്കുവച്ച് ആര്‍ അശ്വിന്‍

Published : May 31, 2020, 05:15 PM IST
'കണ്ടം ക്രിക്കറ്റി'ലും ഡിആര്‍എസ്; രസകരമായ വീഡിയോ പങ്കുവച്ച് ആര്‍ അശ്വിന്‍

Synopsis

ബൗളര്‍ എറിഞ്ഞ ബോള്‍ ബാറ്റ്സ്മാന്റെ ബാറ്റിനോട് ചേര്‍ന്ന് കീപ്പറുടെ കൈയിലെത്തുന്നു. ബൗളറും കീപ്പറും അപ്പീല്‍ ചെയ്തതോടെ അംപയര്‍ ഔട്ട് വിധിക്കുന്നു.

ചെന്നൈ:ഔട്ട് വിധിക്കുന്നതില്‍ അംപയര്‍ക്ക് പിഴവുപറ്റിയാല്‍ വിധി പുനപരിശോധിക്കാന്‍ തേര്‍ഡ് അംപയറോട് ആവശ്യപ്പെടുന്ന രീതിയാണ് ഡിആര്‍എസ്. നാട്ടില്‍ നടക്കുന്ന ഒരു സാധാരണ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡിആര്‍എസ് ഏര്‍പ്പെടുത്തിയാല്‍ എങ്ങനെ ഉണ്ടാവും.? എന്നാല്‍ അതിന് പ്രത്യേകം ക്യാമറകളെല്ലാം വേണം. എന്നാല്‍ ക്യാറമയൊന്നുമില്ലാതെ ഒരു ഡിആര്‍എസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഒരു സാധാരണ കൡയില്‍. ഇന്ത്യന്‍ ടെസ്റ്റ് താരം ആര്‍ അശ്വിന്‍ ഇത് ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ബൗളര്‍ എറിഞ്ഞ ബോള്‍ ബാറ്റ്സ്മാന്റെ ബാറ്റിനോട് ചേര്‍ന്ന് കീപ്പറുടെ കൈയിലെത്തുന്നു. ബൗളറും കീപ്പറും അപ്പീല്‍ ചെയ്തതോടെ അംപയര്‍ ഔട്ട് വിധിക്കുന്നു. എന്നാല്‍ അംപയറുടെ തീരുമാനത്തെ പുനപരിശോധിക്കാന്‍ ബാറ്റ്സ്മാന്‍ ഡിആര്‍എസ് വിളിക്കുന്നു.അംപയര്‍ ഡിആര്‍എസിന് അനുമതിയും നല്‍കുന്നു. രസകരമായ വീഡിയോ കാണാം...

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ