അവനും പൃഥ്വി ഷായുടെ വഴിയെ,യശസ്വി ജയ്സ്വാളിന്‍റെ ശ്രദ്ധയിപ്പോള്‍ ക്രിക്കറ്റിലല്ലെന്ന് പാക് താരം

Published : Apr 10, 2025, 03:03 PM ISTUpdated : Apr 16, 2025, 08:16 AM IST
അവനും പൃഥ്വി ഷായുടെ വഴിയെ,യശസ്വി ജയ്സ്വാളിന്‍റെ ശ്രദ്ധയിപ്പോള്‍ ക്രിക്കറ്റിലല്ലെന്ന് പാക് താരം

Synopsis

സുദര്‍ശനുമായി താരതമ്യം ചെയ്യുമ്പോള്‍ ജയ്സ്വാളിന്‍റെ ശ്രദ്ധയിപ്പോൾ ക്രിക്കറ്റിലല്ലെന്ന് പറയേണ്ടിവരും.അത് തുറന്നു പറയാതിരിക്കാനാവില്ലെന്ന് ബാസിത് അലി.

അഹമ്മദാബാദ്:ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ വിമര്‍ശിച്ച് മുന്‍ പാക് താരം ബാസിത് അലി.കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഈ സീസണില്‍ ജയ്സ്വാള്‍ വട്ടപൂജ്യമാണെന്ന് ബാസിത് അലി പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്തിനായി അര്‍ധസെഞ്ചുറി നേടിയ സായ് സുദര്‍ശന്‍റെ പ്രകടനത്തെയും ബാസിത് അലി പ്രശംസിച്ചു. ഞാനാദ്യം സായ് സുദര്‍ശനെ കണ്ടപ്പോള്‍ അവന് 27-28 വയസായെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖം കണ്ടപ്പോഴാണ് മനസിലായത് അവന് 23-24 വയസെ അയിട്ടുള്ളൂവെന്ന്. സായ് സുദര്‍ശന്‍റെ കണ്ണുകളിലും മുഖത്തും ക്രിക്കറ്റുണ്ട്.അവന്‍ ക്രിക്കറ്റിനെ അത്രയേറെ ഇഷ്ടപ്പെടുന്നുവെന്ന് കണ്ടാല്‍ അറിയാം.ഏറ്റവും മികച്ചവനാകുകയാണ് അന്‍റെ ലക്ഷ്യമെന്നും.

ഗുജറാത്തിനെതിരെ ടോസ് നേടിയിട്ടും എന്തിന് ബൗളിംഗ് തെരഞ്ഞെടുത്തു?, സഞ്ജുവിനെതിരെ വിമര്‍ശനവുമായി മുന്‍ താരം

എന്നാല്‍ സായ് സുദര്‍ശനുമായി താരതമ്യം ചെയ്യുമ്പോള്‍ ജയ്സ്വാളിന്‍റെ ശ്രദ്ധയിപ്പോൾ ക്രിക്കറ്റിലല്ലെന്ന് പറയേണ്ടിവരും.അത് തുറന്നു പറയാതിരിക്കാനാവില്ല.പൃഥ്വി ഷായുടെ കരിയര്‍ അവന്‍റെ മുന്നിലുണ്ട്. ക്രിക്കറ്റ് നിങ്ങളെ ഒരുപാട് കരയിപ്പിക്കാന്‍ കെല്‍പ്പുള്ള കളിയാണ്. അതുകൊണ്ട് ക്രിക്കറ്റിനെ സ്നേഹിക്കു. അഭിനിവേശം വളര്‍ത്തു. കഴിഞ്ഞ സീസണെ അപേക്ഷിച്ച് യശസ്വിയുടെ പ്രകടനം ഇത്തവണ വട്ടപ്പൂജ്യമാണെന്നും ബാസിത് അലി യുട്യൂബ് ചാനലില്‍ പറ‍ഞ്ഞു.

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അടുത്തിടെ മുംബൈ വിട്ട് ഗോവയിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നു. മുംബൈ നായകന്‍ അജിങ്ക്യാ രഹാനെയുമായുള്ള അഭിപ്രായ ഭിന്നതയാണ് ജയ്സ്വാള്‍ മുംബൈ വിടാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റനാവാതെ വിട്ടു നിന്നപ്പോൾ യശസ്വിക്ക് പകരം റിയാന്‍ പരാഗിനെയായിരുന്നു ക്യാപ്റ്റനാക്കിയത്. ഗോവ ടീമില്‍ ക്യാപ്റ്റൻസി വാഗ്ദാനം ലഭിച്ചതുകൊണ്ടും വ്യക്തിപരമായ കാരണങ്ങളാലുമാണ് മുംബൈ വിടുന്നതെന്ന് ജയ്സ്വാള്‍ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍