ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോര്; ആദ്യ മത്സരത്തിലെ തോല്‍വിക്ക് തിരിച്ചടിക്കാന്‍ ലക്‌നൗ

Published : Apr 22, 2025, 08:56 AM IST
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോര്; ആദ്യ മത്സരത്തിലെ തോല്‍വിക്ക് തിരിച്ചടിക്കാന്‍ ലക്‌നൗ

Synopsis

ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലടക്കം ബോളര്‍മാര്‍ തിളങ്ങിയില്ലെങ്കിലും ഡല്‍ഹിക്ക് മുന്നോട്ടുള്ള യാത്ര കഠിനമാകും.

ലക്‌നൗ: ഐപിഎലില്‍ ഇന്ന് ലക്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം. ലക്‌നൗവില്‍ രാത്രി 7.30നാണ് മത്സരം. പത്ത് വീതം പോയിന്റുണ്ട് ഇരുവര്‍ക്കും. പ്ലേ ഓഫിലേക്ക് കരുത്തോടെ മുന്നേറാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യം. രാജസ്ഥാന്‍ റോയല്‍സിനെ രണ്ട് റണ്‍സിന് തോല്‍പിച്ചാണ് ലക്‌നൗ ഡല്‍ഹിക്കെതിരെ കളത്തിലിറങ്ങുന്നത്. ഗുജറാത്തിനെതിരെ 203 റണ്‍സെടുത്തിട്ടും തോല്‍വി നേരിട്ടതാണ് ഡല്‍ഹിയെ അലോസരപ്പെടുത്തുന്നത്.

സ്റ്റാര്‍ക്കുള്‍പ്പടെയുള്ള ബോളര്‍മാരുടെ ഫോമാണ് ടീമിന്റെ പ്രശ്‌നം. ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലടക്കം ബോളര്‍മാര്‍ തിളങ്ങിയില്ലെങ്കിലും ഡല്‍ഹിക്ക് മുന്നോട്ടുള്ള യാത്ര കഠിനമാകും. നിക്കോളാണ് പുരാനെ വേഗം പുറത്താക്കിയാല്‍ ഡല്‍ഹിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. കുല്‍ദീപിനാകും പുരാനെ വീഴ്‌ത്തേണ്ട ഉത്തരവാദിത്തം. ഓപ്പണിങ്ങില്‍ മിന്നും പ്രകടനം നടത്തുന്ന മിച്ചല്‍ മാര്‍ഷിന് വെല്ലുവിളിയായവുക ഓസീസ് ടീമിലെ സഹതാരം മിച്ചല്‍ സ്റ്റാര്‍ക്ക് തന്നെ.

ഓപ്പണിങ്ങില്‍ കരുണ്‍ നായരെ ഇറക്കി കൂടുതല്‍ കരുത്തിലാണ് ഡല്‍ഹി കളത്തിലിറങ്ങുന്നത്. ഒരു താരം പോലും അര്‍ധ സെഞ്ച്വറി നേടാതിരുന്നിട്ടും ഗുജറാത്തിനെതിരെ ഡല്‍ഹി സ്‌കോര്‍ 200 കടന്നിരുന്നു. ഡല്‍ഹിയുടെ ബാറ്റിങ് കരുത്താണ് ഈ സ്‌കോര്‍ സൂചിപ്പിക്കുന്നത്. കരുണില്‍ നിന്ന് ടീം കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം കെ എല്‍ രാഹുല്‍ കൂടി ഫോമിലെത്തണം ഡല്‍ഹിക്ക്. ആവേശ് ഖാനും ദിഗ്‌വേഷ് റാത്തിയുമാണ് ലക്‌നൗവിന്റെ ബോളിങ് പ്രതീക്ഷകള്‍. സീസണില്‍ ആദ്യം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു വിക്കറ്റിന് ഡല്‍ഹി വിജയം നേടി. ഇംപാക്ട് പ്ലയറായി ഇറങ്ങിയ അഷുതോഷിന്റെ മിന്നും പ്രകടനാണ് ഡല്‍ഹിക്ക് കരുത്തായത്. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം...

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്: എയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, രവി ബിഷ്ണോയ്, ഷാര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ് / മായങ്ക് യാദവ്, ദിഗ്വേഷ് സിംഗ് രാതി, ആവേശ് ഖാന്‍, ആയുഷ് ബദോനി. 

ഡല്‍ഹി ക്യാപിറ്റല്‍സ്: അഭിഷേക് പോറെല്‍, കരുണ് നായര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ്മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ / ദുഷ്മന്ത ചമീര, മുകേഷ് കുമാര്‍, ഡോണോവന്‍ ഫെരേര.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഈഡൻ കീഴടക്കി 'ഓറഞ്ച് ആർമി'; കൊൽക്കത്തയെ തകർത്തെറിഞ്ഞ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം
'7 വർഷം അവര്‍ക്കായി കളിച്ചിട്ടും അവനെ അവഗണിച്ചു', അഭിഷേക് ശർമയെ ക്യാപ്റ്റനാക്കാത്തതിൽ തുറന്നടിച്ച് യുവരാജ്