ഒരു വേദിയിൽ 2200 താരങ്ങൾ പങ്കെടുത്ത ക്രിക്കറ്റ് മത്സരം; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സിംഗപ്പൂർ മലയാളി

Published : Nov 22, 2024, 07:56 PM IST
ഒരു വേദിയിൽ 2200 താരങ്ങൾ പങ്കെടുത്ത ക്രിക്കറ്റ് മത്സരം; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സിംഗപ്പൂർ മലയാളി

Synopsis

സെങ്കാങ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഈ ടൂർണമെന്റിൽ 102 ടീമുകൾ പങ്കെടുത്തു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദേശ തൊഴിലാളികളാണ് കൂടുതലായും ടൂർണമെന്റിൽ പങ്കെടുത്തത്.

സിംഗപ്പൂർ: ഒറ്റ  വേദിയിൽ ഏറ്റവും കൂടുതൽ താരങ്ങളെ പങ്കെടുപ്പിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിന്റെ ഗിന്നസ് റെക്കോർഡ് ഇനി മലയാളിക്ക് സ്വന്തം . സിംഗപ്പൂർ മലയാളിയായ ഷാജി ഫിലിപ്സ് നേതൃത്വം നൽകുന്ന കലാ സിംഗപ്പൂർ ആണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. 2200 താരങ്ങളെ പങ്കെടുപ്പിച്ച് സിംഗപ്പൂർ സോഷ്യൽ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്. 

സെങ്കാങ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഈ ടൂർണമെന്റിൽ 102 ടീമുകൾ പങ്കെടുത്തു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദേശ തൊഴിലാളികളാണ് കൂടുതലായും ടൂർണമെന്റിൽ പങ്കെടുത്തത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് പ്രതിനിധി സോണിയ ഉഷിറോഗോച്ചി ടൂർണമെന്റിൽ മുഖ്യാതിഥിയായി.  സിംഗപ്പൂർ റെയിൽവേയിൽ ഡെപ്യൂട്ടി ഡയറക്ടർ ആയ ഷാജി ഫിലിപ്സ് കൊല്ലം സ്വദേശിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍