ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മലയാളി സ്പോണ്‍സര്‍; ട്രോളുമായി മലയാളികള്‍

Published : Jul 25, 2019, 08:58 PM IST
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മലയാളി സ്പോണ്‍സര്‍; ട്രോളുമായി മലയാളികള്‍

Synopsis

2011ല്‍ ആരംഭിച്ച സ്ഥാപനം എട്ടു വര്‍ഷം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ എഡ്യുടെക്ക് സ്ഥാപനമായി വളര്‍ന്നു. 2015ലാണ് ബൈജൂസ് ലേണിംഗ് ആപ്പ് പുറത്തിറക്കിയത്.

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മായി ബൈജൂസ് ലേണിംഗ് ആപ്പ് എത്തിയതോടെ ട്രോളുമായി മലയാളികളും രംഗത്ത്. മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകന്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ രവീന്ദ്രന്‍ ബംഗലൂരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. 2011ല്‍ ആരംഭിച്ച സ്ഥാപനം എട്ടു വര്‍ഷം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ എഡ്യുടെക്ക് സ്ഥാപനമായി വളര്‍ന്നു. 2015ലാണ് ബൈജൂസ് ലേണിംഗ് ആപ്പ് പുറത്തിറക്കിയത്.

ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഓപ്പോയാണ് ഇന്ത്യന്‍ ടീമിന്റെ നിലവിലെ സ്പോണ്‍സര്‍മാര്‍. 2017 മാര്‍ച്ചില്‍ അഞ്ചുകൊല്ലത്തേക്ക് 1,079 കോടി മുടക്കിയാണ് ഓപ്പോ ഇന്ത്യന്‍ ടീമിന്റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കരാര്‍ നേടിയത്. എന്നാല്‍ ഇന്ത്യന്‍ ജേഴ്സി ബ്രാന്റ് ചെയ്തത് അസന്തുലിതമാണെന്ന ഒപ്പോയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ജേഴ്സി കരാര്‍ ബൈജൂസ് ആപ്പിന് മറിച്ചുവില്‍ക്കുകയായിരുന്നു.

വിന്‍ഡീസ് പരമ്പരവരെ മാത്രമാണ് ഓപ്പോ ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ തുടരുക. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് ബൈജൂസ്. അടുത്തിടെ ഇന്ത്യ-ന്യൂസിലാന്‍റ് പരമ്പരയുടെ മുഖ്യ പ്രയോജകരും ബൈജൂസ് ആയിരുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിലായിരിക്കും ബൈജൂസ് ആപ്പിന്‍റെ പരസ്യം ഇന്ത്യന്‍ ജേഴ്സിയില്‍ പ്രത്യക്ഷപ്പെടുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും