മനു ഭാകര്‍ കഴുത്തിലണിഞ്ഞത്, പരിശീലകന്‍ ജസ്പാല്‍ റാണയ്ക്ക് നേടാന്‍ കഴിയാതെ പോയ ഒളിംപിക് മെഡല്‍

Published : Jul 29, 2024, 10:52 AM ISTUpdated : Jul 29, 2024, 11:11 AM IST
മനു ഭാകര്‍ കഴുത്തിലണിഞ്ഞത്, പരിശീലകന്‍ ജസ്പാല്‍ റാണയ്ക്ക് നേടാന്‍ കഴിയാതെ പോയ ഒളിംപിക് മെഡല്‍

Synopsis

കഴിഞ്ഞ വര്‍ഷം മനുവിനെ ഫോണ്‍ കോളിലൂടെ പരിശീലനത്തിലേക്ക് തിരിച്ചുവന്ന ജസ്പാല്‍ ടോക്യോയിലെ പരാജയം ഇപ്പോള്‍ ഓര്‍ക്കാനെ ആഗ്രഹിക്കുന്നില്ല.

പാരീസ്: മനു ഭാക്കറിന്റെ മെഡല്‍ നേട്ടം പരിശീലകന്‍ ജസ്പാല്‍ റാണയുടെ തിരിച്ചുവരവ് കൂടിയാണ്. എന്നാല്‍ വിജയം ആര്‍ക്കുമുള്ള മറുപടി അല്ലെന്ന് ജസ്പാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ അമ്പേ പരാജയപ്പെട്ട മനു ഭാകറിനേയും ഒപ്പം കൂടി മാധ്യമങ്ങള്‍ക്ക് പിടി കൊടുക്കാതെ ഓടിപ്പോകുന്ന ജസ്പാല്‍ റാണയെ കായികലോകം കണ്ടതാണ്. 3 വര്‍ഷത്തിനപ്പുറം ടോക്യോ ഒളിംപിക്‌സിന് തൊട്ടു മുന്‍പേ തെറ്റിദ്ധാരണയുടെ പേരില്‍ പരസ്യമായി പോരടിച്ച് ശിഷ്യയുമായി വേര്‍പിരിയല്‍.

കഴിഞ്ഞ വര്‍ഷം മനുവിനെ ഫോണ്‍ കോളിലൂടെ പരിശീലനത്തിലേക്ക് തിരിച്ചുവന്ന ജസ്പാല്‍ ടോക്യോയിലെ പരാജയം ഇപ്പോള്‍ ഓര്‍ക്കാനെ ആഗ്രഹിക്കുന്നില്ല. പാരീസിലെ ഫൈനിലില്‍ മനു ഉണ്ടാവുമെന്ന് ജസ്പാലിന് ആത്മവിശ്വാസമുണ്ടായിരുന്നു. മെഡല്‍ ഉറപ്പിച്ചതോടെ പിരിമുറുക്കം ആനന്ദ കണ്ണീരിന് വഴിമാറി. ഇന്ത്യന്‍ ഷൂട്ടിംഗിന്റെ തലവര മാറ്റിയ 1994 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് റാണ. ഒളിംപിക്‌സില്‍ തനിക് നഷ്ടമായ സ്വര്‍ണം ശിഷ്യയിലൂടെ നേടാന്‍ ഇനി സാധിച്ചു.  

വീണ്ടും മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് ഷൂട്ടിംഗ് റേഞ്ചിലേക്ക്! മൂന്നാംദിനം പ്രധാന മത്സരങ്ങള്‍

നടക്കാനിരിക്കുന്ന രണ്ടു മത്സരങ്ങളിലും മനു ഭാക്കര്‍ സ്വര്‍ണ്ണമെഡല്‍ നേടുമെന്ന് മനുവിന്റെ കുടുംബവും പറയുന്നു. മനു ഒന്നാം സ്ഥാനത്ത് എത്തും എന്നതില്‍ 100% ആത്മവിശ്വാസം ഉണ്ടെന്നും നിലവിലെ മെഡലിന്റെ നിറം മനു സ്വര്‍ണ്ണമാക്കുമെന്നും മനുവിന്റെ അമ്മാവന്‍ മഹേന്ദ്ര സിംഗ് പറഞ്ഞു. ''വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും മനു സ്വര്‍ണ്ണ മെഡല്‍ നേടുമെന്നതില്‍ എനിക്ക് 100% ഉറപ്പുണ്ട്. 10 മീറ്റര്‍ മിക്‌സഡ് ടീമിലും 25 മീറ്റര്‍ വ്യക്തിഗത ഇനത്തിലും മനുവിന് സ്വര്‍ണ്ണമായിരിക്കും. നിലവിലെ മെഡലിന്റെ നിറം ഉറപ്പായും അവള്‍ സ്വര്‍ണം ആക്കി മാറ്റും.'' മഹേന്ദ്രസിംഗ് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചില മേഖലകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്'; ന്യൂസിലന്‍ഡിനെതിരെ പരമ്പര നഷ്ടത്തിന് പിന്നാലെ ശുഭ്മാന്‍ ഗില്‍
സൗരാഷ്ട്രയെ 38 റണ്‍സിന് തോല്‍പ്പിച്ചു; വിജയ് ഹസാരെ ട്രോഫി വിദര്‍ഭയ്ക്ക്