രോഹിത്തിന്‍റെ കടന്നാക്രമണത്തില്‍ പകച്ചു, ഒരോവറില്‍ എറിഞ്ഞത് 10 പന്തുകൾ; യാന്‍സന് നാണക്കേടിന്‍റെ റെക്കോര്‍ഡ്

Published : Nov 05, 2023, 04:11 PM IST
രോഹിത്തിന്‍റെ കടന്നാക്രമണത്തില്‍ പകച്ചു, ഒരോവറില്‍ എറിഞ്ഞത് 10 പന്തുകൾ; യാന്‍സന് നാണക്കേടിന്‍റെ റെക്കോര്‍ഡ്

Synopsis

യാന്‍സന്‍റെ ആദ്യ പന്തില്‍ സിംഗിളെടുത്ത രോഹിത് സ്ട്രൈക്ക് ഗില്ലിന് കൈമാറി. രണ്ടാം പന്ത് വൈഡ് ബൗണ്ടറി വഴങ്ങിയ യാന്‍സന് അടുത്ത പന്തും വൈഡെറിഞ്ഞു. നിയമപരമായ രണ്ടാം പന്തില്‍ സിംഗിള്‍ മാത്രമെ വിട്ടുകൊടുത്തുള്ളൂവെങ്കിലും അടുത്ത പന്തില്‍ വീണ്ടും ബൗണ്ടറി.

കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കായി മിന്നിത്തിളങ്ങിയ മാര്‍ക്കോ യാന്‍സന് ഇന്ത്യക്കെതിരെ പിഴച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ യാന്‍സനെ ആദ്യ ഓവര്‍ മുതല്‍ തെരഞ്ഞുപിടിച്ച് പ്രഹരിച്ചപ്പോള്‍ ടൂര്‍ണമെന്‍റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബൗളറായ യാന്‍സന് അടിതെറ്റി. ആദ്യ ഓവറില്‍ തന്നെ ലൈനും ലെങ്ത്തും കണ്ടെത്താന്‍ പാടുപെട്ട യാന്‍സനെറിഞ്ഞ രണ്ടാം ഓവറില്‍ ഇന്ത്യ അടിച്ചെടുത്തത് 17 റണ്‍സായിരുന്നു.

യാന്‍സന്‍റെ ആദ്യ പന്തില്‍ സിംഗിളെടുത്ത രോഹിത് സ്ട്രൈക്ക് ഗില്ലിന് കൈമാറി. രണ്ടാം പന്ത് വൈഡ് ബൗണ്ടറി വഴങ്ങിയ യാന്‍സന് അടുത്ത പന്തും വൈഡെറിഞ്ഞു. നിയമപരമായ രണ്ടാം പന്തില്‍ സിംഗിള്‍ മാത്രമെ വിട്ടുകൊടുത്തുള്ളൂവെങ്കിലും അടുത്ത പന്തില്‍ വീണ്ടും ബൗണ്ടറി.

ഇന്ത്യയുടേത് കള്ളക്കളി, പേസര്‍മാര്‍ പന്തെറിയുന്നത് പ്രത്യേക പന്തുകൊണ്ട്, വിചിത്ര ആരോപണവുമായി മുന്‍ പാക് താരം

നാലാം പന്ത് വീണ്ടും വൈഡ്. വീണ്ടുമെറിഞ്ഞ നാലാം പന്തില്‍ റണ്ണില്ല. അഞ്ചാം പന്തില്‍ വീണ്ടും ബൗണ്ടറി. അവസാന പന്തില്‍ റണ്ണില്ല. ഒരോവര്‍ പൂര്‍ത്തിയാക്കാന്‍ യാന്‍സന്‍ എറിഞ്ഞത് 10 പന്തുകള്‍. ഇതോടെ ലോകകപ്പില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ബൗളറുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറെന്ന നാണക്കേട് യാന്‍സന്‍റെ പേരിലായി.

ലോകകപ്പില്‍ ഇതുവരെ ഏഴഅ കളികളില്‍ 16 വിക്കറ്റുമായി ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബൗളറായ യാന്‍സനാണ് ഇന്ത്യക്കെതിരെ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ടത്. തന്‍റെ രണ്ടാം ഓവറില്‍ 10 റണ്‍സ് കൂടി വഴങ്ങിയതോടെ യാന്‍സനെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമക്ക് പിന്‍വലിക്കേണ്ടിവന്നു. ബൗളിംഗ് എന്‍ഡ് മാറി വീണ്ടുമെത്തിയ യാന്‍സനെ ഗില്‍ സിക്സിന് പറത്തി. നാലാം ഓവറിലും യാന്‍സനെ ഗില്ലും കോലിയും ചേര്‍ന്ന് 10 റണ്‍സ് അടിച്ചതോടെ നാലോവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത യാന്‍സനെ ബാവുമ ബൗളിംഗില്‍ നിന്ന് പിന്‍വലിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ താരലേലം ഇന്ന്; ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയും, ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന താരങ്ങളേയും അറിയാം
ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ