സര്‍ഫറാസിനെ നീക്കണം; പാക് ടീമിന് ക്യാപ്റ്റന് പുതിയ നായകനെ നിര്‍ദേശിച്ച് ആര്‍തര്‍

By Web TeamFirst Published Aug 6, 2019, 11:53 AM IST
Highlights

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെതിരെ ആഞ്ഞടിച്ച് പരിശീലകന്‍ മിക്കി ആര്‍തര്‍. സര്‍ഫറാസിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് അദ്ദേഹം പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു.

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെതിരെ ആഞ്ഞടിച്ച് പരിശീലകന്‍ മിക്കി ആര്‍തര്‍. സര്‍ഫറാസിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് അദ്ദേഹം പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം ആര്‍തര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് സമര്‍പ്പിച്ച പ്രത്യേക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

പരിശീലകനായി രണ്ട് വര്‍ഷത്തേക്ക് കൂടി തന്നെ നിലനിര്‍ത്തണമെന്നും ആര്‍തര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ... ''വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്ക് വ്യത്യസ്ത നായകന്മാര്‍ വേണം. ടെസ്റ്റില്‍ ബാബര്‍ അസമും, നിയന്ത്രിത ഓവര്‍ ഫോര്‍മാറ്റില്‍ ഷദാബ് ഖാനും നായകന്മാര്‍ ആവണം. 

ടീമിന്റെ ഫീല്‍ഡിംഗ് നിലവാരം താഴേക്ക് പോയതിന് കാരണം പരിശീലകന്‍ സ്റ്റീവ് റിക്‌സനെ പാക് ക്രിക്കറ്റ് ബോര്‍ഡ് അനാവശ്യമായി പുറത്താക്കിയതാണ്. പരിശീലക പദവിയില്‍ രണ്ട് വര്‍ഷം കൂടി തനിക്ക് നല്‍കിയാല്‍ അസാധാരണനേട്ടങ്ങളിലേക്ക് ടീമിനെ എത്തിക്കാം.'' ആര്‍തര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് പാക് ടീമിനൊപ്പം നിലനിര്‍ത്താന്‍ ആര്‍തര്‍ അപേക്ഷിക്കുന്നത് എന്നതാണ് കൗതുകം. ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്കും ആര്‍തറിനെ പരിഗണിക്കുന്നുണ്ട്.

click me!